തെരഞ്ഞെടുപ്പ് സംഘർഷം; പരിക്കേറ്റ യുവതിയുടെ ഗർഭം അലസി
text_fieldsവിഴിഞ്ഞം: തെരഞ്ഞെടുപ്പ് ദിവസം വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവതിയുടെ ഗർഭം അലസി. വിഴിഞ്ഞം വടുവച്ചാൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ആരിഫ്ഖാെൻറ ഭാര്യ സീബക്കാണ് (30) ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ ഒന്നരമാസം ഗർഭിണിയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ഇവർക്കു നേരെ ആക്രമണമുണ്ടായത്.
തെരഞ്ഞെടുപ്പ് ദിവസം സന്ധ്യയോടെയാണ് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.ഇവിടെ സി.പി.എമ്മിെൻറ ബൂത്ത് ഒാഫിസ് അടിച്ചുതകർത്തിരുന്നു. ഇതിനു പിന്നാലെ ഒരു സംഘം വടുവച്ചാലിലെത്തി കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ അടിച്ചുതകർത്തു. ഇതിനു ശേഷമാണ് സി.പി.എമ്മുകാരായ അഞ്ചുപേർ സീബയുടെ വീട്ടിൽ ആക്രമണം നടത്തിയത്.
രക്തസ്രാവവും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ട സീബയെ ആദ്യം സ്വകാര്യ ആശുപത്രിയിലും വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചു. പരിശോധനയിൽ ഗർഭസ്ഥ ശിശുവിന് ക്ഷതമേറ്റതായ സംശയത്തിൽ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗർഭം അലസിയതായി കണ്ടെത്തിയതെന്ന് ഭർത്താവ് ആരിഫ്ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.