Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 12:06 AM IST Updated On
date_range 28 Sept 2019 12:06 AM ISTകോൺഗ്രസ് പട്ടിക ഹൈകമാൻഡിന് കൈമാറി; പ്രഖ്യാപനം ഇന്നുണ്ടായേക്കും
text_fieldsbookmark_border
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിലേക്കു ള്ള സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപമായി.
പട്ടിക വെള്ളിയാഴ്ച രാത്രി പത്തോടെ ഹൈ കമാന്ഡിെൻറ അനുമതിക്കായി അയച്ചു. ഹൈകമാൻഡ് അംഗീകരിക്കുന്ന മുറക്ക് ശനിയാഴ്ച യോ ഞായറാഴ്ചയോ ഒൗദ്യോഗിക പ്രഖ്യാപനം നടത്തും.
മാരത്തൺ ചർച്ചകൾക്കൊടുവിൽ അ രൂരിൽ ഷാനിമോൾ ഉസ്മാനെ സ്ഥാനാർഥിയാക്കാൻ നേതൃത്വം തീരുമാനിച്ചു. ഡി.സി.സി പ്രസിഡ ൻറ് എം. ലിജു, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് എസ്. ദീപു എന്നിവരെ പരിഗണിച്ചെങ്കില ും ഒടുവിൽ ഷാനിമോൾക്ക് നറുക്ക് വീഴുകയായിരുന്നു. ലിജുവിനെ നിർത്താൻ അവസാനഘട്ടം വരെ നേതൃത്വം പരിശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
വട്ടിയൂര്‍ക്കാവിൽ കെ. മോഹന്‍കുമാർ, കോന്നിയിൽ പി. മോഹൻരാജ്, എറണാകുളത്ത് ടി.െജ. വിനോദ് എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. കോന്നിയിൽ മോഹൻരാജിനെ നിശ്ചയിച്ചെങ്കിലും അടൂർ പ്രകാശ് എം.പിയുടെ എതിർപ്പ് തുടരുകയാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നേതാക്കൾ.
ഒറ്റ പേരുകള്‍ മാത്രം അടങ്ങുന്ന പട്ടികയാണ് ഹൈകമാന്‍ഡിന് കൈമാറിയത്. അതിനാൽ സാധാരണഗതിയിൽ അംഗീകാരത്തിന് താമസവുമുണ്ടാവില്ല. എന്നാൽ, ഇവിടെനിന്ന് നിർദേശിച്ചിട്ടുള്ളതിന് പകരം ഏതെങ്കിലും പേര് ഹൈകമാൻഡ് മുന്നോട്ടുവെക്കുമോയെന്ന സംശയം സംസ്ഥാന നേതാക്കൾക്കുണ്ട്. അതിനുള്ള ചില ചരടുവലികൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
കോന്നിയിൽ യു.ഡി.എഫിലും ബി.ജെ.പിയിലും അനിശ്ചിതത്വം
പത്തനംതിട്ട: കോന്നിയിലെ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല. ബി.ജെ.പിയിൽനിന്ന് കെ. സുരേന്ദ്രൻ രംഗത്തിറങ്ങിയേക്കുമെന്ന് സൂചനകളുണ്ട്. പി. മോഹൻരാജിനെ മത്സരിപ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധവുമായി നിൽക്കുന്ന മണ്ഡലത്തിലെ മുൻ എം.എൽ.എ അടൂർ പ്രകാശ് എം.പിയെ അനുനയിപ്പിക്കാൻ ശ്രമം തുടർന്നുവരുകയാണ്.
പാലായിലെ ഫലത്തിെൻറ പശ്ചാത്തലത്തിൽ സ്ഥാനാർഥിയെച്ചൊല്ലി കലഹം പാടില്ലെന്നും യു.ഡി.എഫിെൻറ വിജയത്തിനു കോട്ടംതട്ടുന്ന നടപടിയുണ്ടാകരുതെന്നുമുള്ള സമ്മർദം അടൂർ പ്രകാശിനു മേൽ നേതാക്കൾ തുടരുന്നുണ്ട്. തെൻറ വിശ്വസ്തനായ റോബിൻ പീറ്ററെ മത്സരിപ്പിക്കണമെന്നാണ് അടൂർ പ്രകാശ് വാശിപിടിക്കുന്നത്. കോന്നിയിൽ ക്രിസ്ത്യൻ സ്ഥാനാർഥിയെ ഇറക്കുന്നതിനെതിരെ കടുത്ത അമർഷം എൻ.എസ്.എസും എസ്.എൻ.ഡി.പിയും പ്രകടിപ്പിച്ചതിനെ തുടർന്നാണ് നായർ സമുദായ അംഗമായ പി. മോഹൻരാജിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
പത്തനംതിട്ട ജില്ലയിൽ ഐ വിഭാഗത്തിനുള്ള ഏകസീറ്റാണ് കോന്നി. അവിടെ എ വിഭാഗക്കാരനായ മോഹൻരാജിനെ നിർത്തുന്നതിനെതിരെ ഐ വിഭാഗത്തിൽ അമർഷം ശക്തമാണ്. സംസ്ഥാന നേതൃതലത്തിൽ മണ്ഡലംെവച്ചുമാറാനും കോന്നിക്ക് പകരം അരൂർ ഐ വിഭാഗത്തിനു നൽകാനും തീരുമാനിച്ചതിനെ തുടർന്നാണ് മോഹൻരാജിന് വഴിതെളിഞ്ഞത്. യു.ഡി.എഫിൽ കലഹമാണെന്ന് വന്നതോടെയാണ് കോന്നിയിൽ മത്സരിക്കാൻ സുരേന്ദ്രനുമേൽ സമ്മർദം മുറുകിയതെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story