തെരഞ്ഞെടുപ്പ് തോൽവി: ബി.ജെ.പി സമിതിക്ക് മുന്നിൽ പരാതി പ്രളയം
text_fieldsകോഴിക്കോട്: ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സംസ്ഥാന ഭാരവാഹികൾക്ക് മുന്നിൽ പരാതിക്കെട്ടുമായി ബി.ജെ.പി നേതാക്കളും പ്രവർത്തകരും. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണനും സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരിയുമാണ് രണ്ട് ദിവസത്തെ തെളിവെടുപ്പിനായി ജില്ലയിലെത്തിയത്. ജില്ല പ്രസിഡൻറ് വി.കെ. സജീവനും സംസ്ഥാന ജനറൽ െസക്രട്ടറി എം.ടി രമേശിനുമെതിരെയടക്കം പ്രവർത്തകരും നേതാക്കളും പരാതിയുയർത്തി.
കോഴിക്കോട് േനാർത്തിൽ മത്സരിച്ച എം.ടി. രമേശിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം പാളിയതായി പ്രവർത്തകർ നേതാക്കളെ അറിയിച്ചു. പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഗ്രൂപ് പ്രവർത്തനമാക്കി. നോർത്ത് മണ്ഡലത്തിെൻറ ഭൂമിശാസ്ത്രവും രാഷ്ട്രീയ സ്ഥിതിഗതികളും അറിയാത്തവരായിരുന്നു പ്രചാരണതിന് ചുക്കാൻപിടിച്ചതെന്ന് യുവമോർച്ച നേതാക്കളടക്കം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കണക്കുകൾ ഇതുവരെ അവതരിപ്പിച്ചില്ലെന്നും ആക്ഷേപമുയർന്നു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ നോർത്ത് പരിധിയിൽ പാർട്ടിക്ക് ലഭിച്ച വോട്ട് കിട്ടാത്തതും പലരും ചോദ്യം ചെയ്തു.
കോർപറേഷൻ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ നേതാവിനെ പേരാമ്പ്രയിൽ മത്സരിപ്പിച്ചതിനെതിരെയും വിമർശനമായി ഉയർന്നു. എം.ടി. രമേശിെൻറ സ്വന്തക്കാരനായ നേതാവിന് സീറ്റ് െകാടുത്തുവെന്നാണ് ആക്ഷേപം. തളിയിൽ ബി.ജെ.പി ജില്ല കമ്മറ്റി ഓഫിസ് നിർമാണത്തിൽ ക്രമക്കേടുണ്ടെന്നും ചിലർ അന്വേഷണസമിതിയെ അറിയിച്ചു. ജില്ല ഓഫിസുകൾ നിർമിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, വടകരയിലെ നിർമാണരംഗത്തെ സഹകരണ സ്ഥാപനത്തിൽനിന്നടക്കം പിരിവ് നടത്തി. സി.പി.എമ്മിെൻറ കള്ളപ്പണ കേന്ദ്രമാണെന്ന് ബി.ജെ.പി തന്നെ ആരോപണമുന്നയിച്ച സ്ഥാപനമാണിതെന്നും എതിർപക്ഷനേതാക്കൾ പറഞ്ഞു.
യുവമോർച്ചയുടെ ജില്ലയിലെ പ്രധാന നേതാവ് ക്വട്ടേഷൻ സംഘത്തലവനെപ്പോലെ പ്രവർത്തിക്കുന്നതായും ചില യുവനേതാക്കൾ അന്വേഷണസമിതിക്ക് മുന്നിൽ കുറ്റപ്പെടുത്തി. ബാർ ഹോട്ടലിനെതിരായ വാർത്ത മുക്കാൻ സംഘ്പരിവാർ ചാനലിലെ റിപ്പോർട്ടർക്ക് യുവമോർച്ചയുടെ ജില്ലയിലെ പ്രമുഖ നേതാവ് പണംെകാടുക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടർ പണം വാങ്ങാതെ തിരിച്ചയച്ചെന്നും ആേക്ഷപമുണ്ടായി. അന്വേഷണസമിതി അംഗമായ എ.എൻ. രാധാകൃഷ്ണനെതിരെ ബാലുശ്ശേരി മണ്ഡലത്തിലെ നേതാക്കൾ പരാതിയുയർത്തി. സംസ്ഥാന െവെസ് പ്രസിഡൻറുസ്ഥാനം ഏറ്റെടുക്കാൻ വൈകിയതാണ് പരാതിക്കിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.