തെരഞ്ഞെടുപ്പ് തോൽവി: കോൺഗ്രസ് നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്ററുകൾ
text_fieldsകൊല്ലം: കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റർ. ബിന്ദുകൃഷ്ണ ബി.ജെ.പി ഏജന്‍റാണെന്ന് ആക്ഷേപിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.സുധാകരനെ അനുകൂലിച്ചും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്നാണ് ആവശ്യം.
കൊല്ലം ഡി.സി.സി, ആർ.എസ്.പി ഓഫീസുകൾക്ക് മുന്നിലാണ് പോസ്റ്റർ പതിച്ചത്. ബിന്ദു കൃഷ്ണയെ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കൊല്ലം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 1596 തദ്ദേശ വാർഡുകളിൽ 841 ഇടത്തും ഇടതുമുന്നണി വിജയിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 11ൽ പത്തിടത്തും എൽ.ഡി.എഫിനായിരുന്നു ജയം. കൊല്ലം കോർപ്പറേഷനിലും കരുനാഗപ്പള്ളി, പുനലൂർ, പരവൂർ, കൊട്ടാരക്കര മുൻസിപ്പാലിറ്റികളിലും ഇടത് മുന്നണി ആധിപത്യം പുലർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.