തെരഞ്ഞെടുപ്പ്: എയ്ഡഡ് അധ്യാപകരെ വിലക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ
text_fields
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാനും രാഷ്ട്രീയപ്രവർത്തനത്തിനും എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് വിലക്കേർപ്പെടുത്തിയ കേരള ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധ്യാപകർക്ക് നോമിനേഷൻ നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അനുമതി നൽകി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന സർക്കാറിനും കോടതി നോട്ടിസ് അയച്ചു.
ഹൈകോടതി വിധിക്കെതിരെ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂർ, എ.എൻ. അനുരാഗ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്.
വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് ഈ ചട്ടമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട 1951ലെ നിയമത്തിെൻറ കൃത്യമായ നിർവചനമല്ല ഹൈകോടതി നടത്തിയതെന്ന് ഹരജിക്കാർ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.