ഹോട്ട്സ്പോട്ട്: രാഷ്ട്രീയ 'ഗുമ്മു'ള്ള നേമം
text_fieldsതിരുവനന്തപുരം: ഇൗ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് എന്ത് സംഭവിച്ചാലും കേരളം ഞെട്ടുമെന്ന് ഉറപ്പാണ്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യധാര രാഷ്ട്രീയ കേരളത്തിൽ നിന്ന് മാറിച്ചിന്തിച്ചപ്പോഴാണ് ആദ്യം കേരളം ചെറുതല്ലാതെ ഞെട്ടിയത്.
ആ കാവി ചായ്വ് 2021ൽ തിരുത്തിയാലും അടിവരയിട്ടാലും കിടക്കപ്പായയിൽനിന്ന് പത്രവും ചായയും രാഷ്ട്രീയവുമായി എഴുന്നേൽക്കുന്ന മലയാളി ഏറെക്കാലം ചർച്ച ചെയ്യുമെന്ന് ഉറപ്പ്.
അതുകൊണ്ടാണ് കേരളത്തിലെ ഗുജറാത്താണ് നേമമെന്ന് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചപ്പോഴും ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന ശ്രുതി ചാനലുകൾ ഉയർത്തിവിട്ടപ്പോഴും സംസ്ഥാനം ആഴ്ചകൾ ചർച്ച ചെയ്തത്.
കേരള നിയമസഭയിൽ ചരിത്രത്തിലാദ്യമായി ഒരു ബി.ജെ.പി അംഗം കടന്നുവരാനിടയായതിെൻറ ഉത്തരവാദിത്തത്തെക്കുറിച്ച് ഇഴനാര് കീറിയുള്ള പരിശോധനക്ക് ശേഷം ഇത്തവണ എൽ.ഡി.എഫും യു.ഡി.എഫും നേമം പിടിക്കാൻ ഇറങ്ങുേമ്പാൾ നേമത്തെ തെരഞ്ഞെടുപ്പ് തീപാറുമെന്ന് ഉറപ്പായി.
ഇരുമുന്നണികൾക്കും ബി.ജെ.പി വെല്ലുവിളി
2016 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഒ. രാജഗോപാൽ 8671 േവാട്ടുകൾക്കാണ് സി.പി.എമ്മിെൻറ വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്. യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങിയ ജനതാദൾ (യു) സ്ഥാനാർഥി വി. സുരേന്ദ്രൻപിള്ളക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഒ. രാജഗോപാൽ- 67813, വി. ശിവൻകുട്ടി- 59142, വി. സുരേന്ദ്രൻ പിള്ള -13860. ബി.ജെ.പിക്ക് ജയിക്കാൻ വഴിതെളിച്ചത് യു.ഡി.എഫ് ദുർബലനായ സ്ഥാനാർഥിയെ മത്സരിപ്പിച്ചതായിരുെന്നന്നായിരുന്നു എൽ.ഡി.എഫ് ആക്ഷേപം. 2011ലും ബി.ജെ.പിക്ക് വേണ്ടി ഒ. രാജഗോപാൽ രണ്ടാമത് എത്തിയിരുന്നു.
2019 ൽ തിരുവനന്തപുരം പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചു. പക്ഷേ, നേമം നിയമസഭ മണ്ഡലത്തിൽ ഒന്നാമതെത്തിയ ബി.ജെ.പി 2016 ലെ വിജയം അടിത്തറയുള്ളതായിരുെന്നന്ന് തെളിയിച്ചതാണ് ഇരുമുന്നണികൾക്കുമുള്ള വെല്ലുവിളി.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി ശക്തി തെളിയിച്ചു. കോർപറേഷനിലെ നേമം മണ്ഡലത്തിലെ 21 വാർഡുകളിൽ 11 ലും ബി.ജെ.പി ജയിച്ചു. എൽ.ഡി.എഫ് എട്ട് വാർഡുകളിൽ വിജയിച്ചപ്പോൾ യു.ഡി.എഫ് രണ്ടിലേക്ക് ചുരുങ്ങി.
െഞട്ടിക്കുന്ന സ്ഥാനാർഥി വരും
ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ മണ്ഡലത്തിൽ താമസമാക്കിയത് മുതൽതന്നെ മറ്റൊരുപേര് സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിട്ടില്ല.
കുമ്മനം വേെണ്ടന്നും വേണമെന്നും പറഞ്ഞിട്ടില്ലാത്തതിനാൽ മാർച്ച് ഏഴിന് ബി.ജെ.പിയുടെ വിജയയാത്രാ സമാപനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. എല്ലാ പരിശോധനക്കും ശേഷമാവും സ്ഥാനാർഥിയെ സി.പി.എം തീരുമാനിക്കുക.
മുൻ എം.എൽ.എ കൂടിയായ വി. ശിവൻകുട്ടിക്കാണ് മണ്ഡലത്തിെൻറ ചുമതല. അദ്ദേഹത്തിെൻറയും സംസ്ഥാന സമിതി അംഗമായ ടി.എൻ. സീമയുടെയും പേരുകൾ കേൾക്കുന്നു. െഞട്ടിക്കുന്ന സ്ഥാനാർഥി വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നും നേതാക്കൾ പറയുന്നു.
എൽ.ഡി.എഫിെൻറ മേഖലാജാഥകൾ കഴിഞ്ഞതോടെ സി.പി.എം ഇനി സ്ഥാനാർഥിനിർണയത്തിലേക്ക് പ്രാഥമികമായി കടക്കും. യു.ഡി.എഫ് ഘടകകക്ഷികളുടെ കൈയിലിരിക്കുന്ന സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം മണ്ഡലത്തിൽ ശക്തമാണ്.
2016 തെരഞ്ഞെടുപ്പ് ഫലം
ഒ. രാജഗോപാൽ ബി.ജെ.പി 67813
വി. ശിവൻകുട്ടി എൽ.ഡി.എഫ് 59142
വി. സുരേന്ദ്രൻ പിള്ള യു.ഡി.എഫ് 13860
രാജഗോപാലിെൻറ ഭൂരിപക്ഷം 8671
2019 പാർലമെൻറ് തെരഞ്ഞെടുപ്പ് (നേമം മണ്ഡലം)
കുമ്മനം രാജശേഖരൻ ബി.ജെ.പി 58513
ശശി തരൂർ കോൺഗ്രസ് 46472
സി. ദിവാകരൻ സി.പി.െഎ 22921
നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരെൻറ ലീഡ് 12041
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.