കേരളം വിരൽ ചൂണ്ടുന്നത്...
text_fieldsരാഷ്ട്രീയം മാത്രമല്ല, പ്രകൃതിയും വിശ്വാസവും വരെ ഇളക്കിമറിച്ച മണ്ണിലാണ് ജനാധി പത്യത്തിെൻറ ബലാബലം പരീക്ഷിക്കപ്പെടുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് എന്ന പതിവുചിട്ടക് കപ്പുറം, ശബരിമലയിൽ ഒരു ‘അയോധ്യ ജ്യോതി’ സ്വപ്നം കണ്ട് ബി.ജെ.പിയും ഉണ്ട്. തിരിച്ചുവ രവിന് കോൺഗ്രസിന് അംഗബലം കൂട്ടണം. നിലവിലുള്ളത് നിലനിർത്തേണ്ടത് എൽ.ഡി.എഫിെൻറ അ ഭിമാന പ്രശ്നമാണ്. ഇപ്പോഴില്ലെങ്കിൽ പിന്നെയില്ല എന്നതിനാൽ ബി.ജെ.പിക്ക് ഒന്നെങ്കി ലും വേണം. എല്ലാവർക്കും ജയിച്ചേപറ്റൂ എന്ന അവസ്ഥയിലാണ് കേരളം ചൂണ്ടുവിരൽ നീട്ടാനൊ രുങ്ങുന്നത്.
രക്ഷകെൻറ പിറവി
പ്രളയകാലത്ത് പുതിയൊരു പിണറായി വിജയനെയാണ് ക ണ്ടത്. യു.എ.ഇ സഹായം നിഷേധിച്ചതിനുപുറമെ, അർഹമായ കേന്ദ്ര സഹായം നൽകാതിരുന്നതോടെ കേരള ത്തിെൻറ രക്ഷ പിണറായിയിലൂടെ എന്ന മട്ടിലായി പ്രകീർത്തനങ്ങൾ. അതോടെ, ജിഷ്ണു പ്രണോയി യുടെ അമ്മ വലിച്ചിഴക്കപ്പെട്ടതു മുതൽ ഒാഖി, ലോക്കപ്പ് മരണങ്ങൾ, നിലമ്പൂർ കാട്ടിലെ വെ ടിവെപ്പ്, ഭൂമി വിവാദങ്ങൾ വരെയുള്ളവ വിസ്മരിക്കപ്പെട്ടു. പ്രളയത്തെ നേരിട്ടതിലും ‘നിപ’യെ പ്രതിരോധിച്ചതിലും കാട്ടിയ മികവ് മാത്രമായി പറയാൻ.
ശരണമായി ‘അയ്യപ്പൻ’
പിണറായി പ്രഭാവം ഉച്ചസ്ഥായിയിലായിരിക്കെയാണ് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നത്. ആദ്യം വിധിയെ എല്ലാവരും അനുകൂലിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ‘സർക്കാർ സ്തുതി’യിൽ വിഷയദാരിദ്ര്യത്തിൽപ്പെട്ട കോൺഗ്രസിനും ബി.ജെ.പിക്കും ‘അയ്യപ്പൻ’ സുവർണാവസരമായി. ‘ആചാരസംരക്ഷണം’ മുദ്രാവാക്യമായി. ബി.ജെ.പി അത് പച്ചക്ക് പറഞ്ഞു. കോൺഗ്രസ് പറയാതെ ചെയ്തു.
പെരുന്നയിലെ ‘ആചാരലംഘനം’
നാമജപ ഘോഷയാത്രയിലൂടെ ഇതൊരു സാധ്യതയാണെന്നു തെളിയിച്ചത് എൻ.എസ്.എസ്സാണ്. ആരു ഭരിച്ചാലും പെരുന്നയിൽനിന്നുള്ള പ്രസ്താവന സർക്കാർ ഉത്തരവിന് തുല്യമാണെന്നാണ് ആചാരം. ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തി മുഖ്യമന്ത്രി അവശേഷിച്ച പരാതിയും പരിഹരിച്ചു. അങ്ങനെയിരിക്കെ, സ്ത്രീപ്രവേശം അരുതെന്ന ആവശ്യം തള്ളുമെന്ന് സുകുമാരൻ നായർ കരുതിയില്ല. എന്നാൽ, വിധി നടപ്പാക്കുമെന്ന നിലപാടിൽ പിണറായി ഉറച്ചതോടെ ഒരു സവർണകൂട്ടായ്മ രൂപപ്പെടുത്തുന്നതിലേക്ക് എൻ.എസ്.എസ് എത്തി.
കമ്യൂണിസ്റ്റിെൻറ മനോഗതം
സി.പി.എം മുൻ എം.എൽ.എ യായ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ എടുത്ത നിലപാടുകളിലൂടെ വെളിവാക്കപ്പെട്ടത് ഒരു ശരാശരി നായർ കമ്യൂണിസ്റ്റിെൻറ മനോഗതം കൂടിയായിരുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞതോടെയാണ് ശബരിമലയെ തങ്ങളും ഒരവസരമാക്കണമെന്ന ബോധം സി.പി.എമ്മിനുണ്ടായത്. അപ്പോഴേക്കും ‘പ്രളയ ഗ്ലാമർ’ ഇടിഞ്ഞു തുടങ്ങിയിരുന്നു.
നടേശ നാവോത്ഥാനം
സവർണകൂട്ടായ്മയെ പ്രതിരോധിക്കുക അവർണ കൂട്ടായ്മയിലൂെടയെന്നത് സമാന്യതത്ത്വം. അതിന് നേതൃത്വം നൽകേണ്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിളിച്ചാൽ ആരും വരാനിടയില്ലാത്തതിനാൽ മുഖ്യമന്ത്രി തന്നെ ആ േജാലി ഏറ്റെടുത്തു. നടേശൻ നാവോത്ഥാന സമിതിയുടെ അധ്യക്ഷനായെങ്കിലും പിറ്റേന്നുതന്നെ അദ്ദേഹത്തിന് മനംമാറ്റം തുടങ്ങി. ഇതോടെ കൺവീനറായ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറാണ് വനിതാ മതിലിനടക്കം നേതൃത്വം നൽകിയത്.
ഒരു ദലിത് നേതാവ് സർക്കാറിെൻറ ‘പ്രസ്റ്റീജ്’ പരിപാടിയുടെ മുഖ്യസംഘാടകനായതിലൂടെ സംഭവിച്ച നവോത്ഥാനമാണ് യഥാർഥത്തിൽ ആ പരിപാടിയിലുണ്ടായ നേട്ടം. സുകുമാരൻ നായർ പറയുന്നത് എത്ര നായർ കേൾക്കുമെന്നതിലും ഇൗഴവരുടെ ഇടത് ആഭിമുഖ്യം നടേശൻ പറഞ്ഞിട്ടാണോ എന്നതിലും സംശയിക്കാം. എന്നാൽ, ഇടതുപക്ഷത്തുനിന്നകന്നു തുടങ്ങിയ ദലിത് വിഭാഗത്തെ മാറ്റിച്ചിന്തിപ്പിക്കാൻ സർക്കാർ ‘നവോത്ഥാനം’ ഉപകരിച്ചുവെന്ന് കരുതാം.
വിശ്വാസമാണ് പ്രധാനം; ആണോ?
ശബരിമല ഒരു വിഷയമോ അതോ, അമ്പലം വേറെ രാഷ്്ട്രീയം വേറെ എന്ന സിദ്ധാന്തത്തിൽ മലയാളി നിൽക്കുന്നോ എന്നതാണ് ഇത്തവണത്തെ ‘മില്യൺ ഡോളർ ക്വസ്റ്റ്യൻ’. ചർച്ച് ബില്ലിനെച്ചൊല്ലി ക്രൈസ്തവരിൽനിന്നുയർന്ന എതിർപ്പ് ശബരിമല സമരത്തിെൻറ വേറൊരു പതിപ്പാണ്. ഇത്തരത്തിൽ നിലപാടുകൾക്കും ജീവൽ പ്രശ്നങ്ങൾക്കുമപ്പുറം വിശ്വാസമാണ് പ്രധാനം എന്നതിലേക്ക് മലയാളി മാറിയോ എന്നതിനുത്തരം തേടുകയാണ് കുമ്മനത്തെ തിരിച്ചിറക്കുന്നതിലൂടെ ബി.ജെ.പിയും എം.എൽ.എമാരെ കൂട്ടത്തോടെ ഡൽഹിക്ക് വിടാനെടുത്ത തീരുമാനത്തിലൂടെ ഇടതുപക്ഷവും.
മോദിക്കെതിരെ ഒരു വോട്ട് എന്ന ചിന്തയിൽ വിരലെത്തുക കൈപ്പത്തിക്കും കൂട്ടുകാർക്കും എന്നായിരുന്നു യു.ഡി.എഫിെൻറ ആത്മവിശ്വാസം. പെരിയ കൊലപാതകം കൂടി വന്നതോടെ അത് ഉറപ്പാവുകയും ചെയ്തു. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷം കാട്ടിയ അടവുനയമാവും യു.ഡി.എഫിനെ അലട്ടുക. വെറും സി.പി.എം-സി.പി.െഎ മുന്നണിയായി എൽ.ഡി.എഫ് മാറിയതും ലക്കിടിയിലെ മാവോവാദി പൊലീസ് കൊലയും മുന്നണിയുടെ അടുവനയത്തെ പ്രതിേരാധത്തിലാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.