തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറിൽതന്നെ നടത്തണം -സി.പി.എം
text_fieldsതിരുവനന്തപുരം: നിലവിലെ വാർഡുകളുടെ അടിസ്ഥാനത്തിൽ ഒക്ടോബറിൽതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെര ഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം. നിലവിലുള്ള നിയമപ്രകാരം വാർഡ് വിഭജനം സാധ്യമെല്ലന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സർക്കാറിെനതിരായ പ്രതിപക്ഷ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യു.ഡി.എഫ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും അദ്ദേഹം സി.പി.എം ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
പുതിയ നിയമം അനുശാസിക്കുന്ന വാർഡ് വിഭജനം കോവിഡിെൻറ പുതിയ സാഹചര്യത്തിൽ പ്രായോഗികമല്ല. തെരഞ്ഞെടുപ്പ് ഒക്ടോബറിൽതന്നെ നടത്തണം. നിലവിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ മുൻനിരയിലാണ്.
ആ സാഹചര്യത്തിൽ ഇൗ തദ്ദേശ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥഭരണത്തിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു. വാർഡ് വിഭജനത്തിൽ സർക്കാർ ഉറച്ചുനിന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നടക്കാനിടയില്ലെന്ന അഭ്യൂഹത്തിനിടെയാണ് ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എംതന്നെ ആദ്യമായി നിലപാട് വ്യക്തമാക്കുന്നത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല-ബി.ജെ.പി നേതാവ് വി. മുരളീധരൻ കൂട്ടുകെട്ടാണ് ഇപ്പോൾ പ്രതിപക്ഷത്തിനെ നിയന്ത്രിക്കുന്നത്. സ്പ്രിൻക്ലർ വിവാദത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിച്ചു. അതിെൻറ ഭാഗമായാണ് രമേശ് ചെന്നിത്തല ഹൈകോടതിയിൽ നൽകിയ ഹരജിക്ക് പിന്തുണ നൽകുംവിധം കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.