കാലാവധി നോക്കി ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനാവില്ല; ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ പരിഗണിക്കും –കമീഷൻ
text_fieldsന്യൂഡല്‍ഹി: ജയിച്ച് എം.എല്‍.എ ആകുന്നവര്‍ക്ക് നാലു മാസം മാത്രമേ കാലാവധിയുള്ളൂ എന്നത് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ മതിയായ കാരണമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്. ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നുവെക്കാന്‍ മതിയായ കാരണം സര്‍വകക്ഷികളും ഒറ്റക്കെട്ടായി ബോധിപ്പിക്കണമെന്നും കമീഷന് വ്യക്തമാക്കി. കേരളത്തിലെ ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കമീഷന്.
ഒരു മണ്ഡലത്തില്‍ എം.എല്‍.എ ഇല്ലാതായ നാളാണ് കാലാവധിയുടെ കാര്യത്തില്‍ പരിഗണിക്കുകയെന്ന് കമീഷന് വിശദീകരിച്ചു. അന്നു മുതല്‍ ഒരു വര്‍ഷം കാലാവധി ബാക്കിയുണ്ടെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത് കമീഷെൻറ ഭരണഘടനാപരമായ ബാധ്യതയാണ്. അതിനാല്‍ ഇനിയിപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കാലാവധി ഇല്ല എന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാവില്ല.
അതേസമയം, കോവിഡും കനത്ത കാലവര്‍ഷവും പോലുള്ള പ്രശ്നങ്ങള്‍ പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെടാം. അതിനും എല്ലാ കക്ഷികളും ഒറ്റക്കെട്ടായി ആവശ്യപ്പെടണം. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ പോരാ. ഏതെങ്കിലും ഒരു കക്ഷിക്ക് ഭിന്നാഭിപ്രായമുണ്ടായിക്കൂടാ. അങ്ങനെ സംഭവിച്ചാല്‍ അവര്‍ കമീഷന് നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങും.
ഇത്തരത്തില്‍ ന്യായവും നിയമപരമായി നിലനില്ക്കുന്നതുമായ കാരണങ്ങള്‍ ബോധിപ്പിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിശോധിക്കുമെന്നും കമീഷന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.