ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സ്ഥാനാർഥിയെ അറിയാം; ഇതാ ന്യൂജെൻ വോട്ടുപിടുത്തം
text_fieldsപോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിലെ പുലിവീട് വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി അംബിക ടീച്ചർ വോട്ടഭ്യർഥിച്ച് വീടുകളിലെത്തുന്നത് ന്യൂജെൻ രീതിയിലാണ്.
വോട്ട് ചോദിക്കുന്നതിനൊപ്പം വോട്ടർക്ക് നൽകുന്ന അഭ്യർഥനയിൽ ക്യു.ആർ. കോഡ് പ്രിൻറ് ചെയ്തിട്ടുണ്ട്. അത് സ്കാൻ ചെയ്ത് നോക്കിയാൽ തന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകുമെന്ന് പറഞ്ഞാണ് പ്രചാരണം. ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ വോട്ടഭ്യർഥിച്ചുള്ള വിഡിയോകളും ഫോട്ടോകളും തെരഞ്ഞെടുപ്പ് ഗാനവും മൊബൈലിൽ തെളിയും.
കോവിഡ് പശ്ചാത്തലത്തിൽ പതിവ് പ്രചാരണ രീതികൾക്ക് നിയന്ത്രണങ്ങളുള്ളതിനാൽ സ്മാർട്ട്ഫോൺ വഴിയുള്ള പ്രചാരണത്തിലൂടെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പും അംബിക ടീച്ചറും. സ്മാർട് ഫോൺ സർവസാധാരണമായതിനാൽ ഈ അഭ്യർഥനക്ക് നാട്ടിൽ നല്ല വരവേൽപാണ് ലഭിക്കുന്നത്.
പുതുതലമുറ പ്രചാരണ തന്ത്രത്തിന് പിന്നിൽ ടീച്ചറിെൻറ ബന്ധുവും കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ ഡ്രോയിങ് അധ്യാപകനുമായ ആർ. ലതീഷ്കുമാറാണ്. സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു പ്രചാരണ തന്ത്രം ആദ്യമെന്നാണ് ലതീഷ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.