ഉപതെരഞ്ഞെടുപ്പിൽ പാലാ ആവർത്തിക്കും –മുഖ്യമന്ത്രി
text_fieldsകോന്നി: ഉപതെരഞ്ഞെടുപ്പിൽ പാലാ ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്ന ിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിെൻറ തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാർ സാധാരണക്കാർക്കായി പ്രവർത്തിക്കുന്നതിനാലും അത് ജനങ്ങൾക്ക് ബോധ്യപ്പെട്ടതിനാലുമാണ് പാലാക്കാർ സർക്കാറിന് അനുകൂലമായത്.
ഉപതെരഞ്ഞെടുപ്പുകൾ എല്ലാം രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ്. കേരളത്തിലെ ജനം ഇടതുപക്ഷത്തോടൊപ്പമാണ്. മതനിരപേക്ഷത തകർക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ഇതേ സാഹചര്യം കേരളത്തിലും നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ എതിർക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കോൺഗ്രസ് കാഴ്ചക്കാരായി മാറിനിൽക്കുകയാണ് - അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.