Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവികുളം എം.എൽ.എ എ....

ദേവികുളം എം.എൽ.എ എ. രാജക്കെതിരെ തെര​ഞ്ഞെടുപ്പ്​ ഹരജി

text_fields
bookmark_border
A Raja MLA
cancel

കൊച്ചി: ദേവികുളം നിയോജകമണ്ഡലത്തില്‍നിന്ന്​ വിജയിച്ച സി.പി.എമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. പട്ടികജാതി​ സംവരണ മണ്ഡലത്തില്‍ നിന്ന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റി​െൻറ പിന്‍ബലത്തിലാണ് രാജ മത്സരിച്ച്​ വിജയിച്ചതെന്ന്​ ചൂണ്ടിക്കാട്ടി എതിർ സ്​ഥാനാർഥി കോൺഗ്രസിലെ ഡി. കുമാറാണ്​ ഹരജി നൽകിയത്​.

ക്രൈസ്തവ സഭാംഗമായ ആൻറണിയുടെയും എസ്തറി​െൻറയും മകനാണ് രാജയെന്ന്​ ഹരജിയിൽ പറയുന്നു. ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണ്​. രാജയുടെ ഭാര്യയും മക്കളും സഹോദരങ്ങളുമൊക്കെ ക്രൈസ്തവ ദേവാലയത്തിലാണ് പോകുന്നത്.

അമ്മയുടെ സംസ്‌കാരം നടത്തിയതും പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവെച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മത്സരിക്കുകയായിരുന്നുവെന്നാണ്​ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devikulam MLAA RajaElection petition
News Summary - Election petition against Devikulam MLA A Raja
Next Story