തെരഞ്ഞെടുപ്പ് ചിത്രം മാറി; കേന്ദ്രവും സംസ്ഥാനവും തുറന്ന ഏറ്റുമുട്ടലിലേക്ക്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറ്റിവരച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തുറന്ന ഏറ്റുമുട്ടലിലേക്ക്്.
വോെട്ടടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയ പ്രേരിത അന്വേഷണമെന്ന സന്ദേശം നൽകുന്നതിലുപരി എൽ.ഡി.എഫിന് മേൽ നിഴൽ വീഴ്ത്തുന്ന പ്രതിപക്ഷത്തിെൻറ ബി.ജെ.പി-സി.പി.എം ഡീൽ ആക്ഷേപത്തെ തള്ളാനുതകുന്നതുകൂടിയാണ് മന്ത്രിസഭയുടെ തീരുമാനം.
പത്രിക തള്ളലിലും വോട്ട് കച്ചവട ആക്ഷേപത്തിലുംപെട്ട് തെരഞ്ഞെടുപ്പ് അജണ്ടയിൽനിന്ന് തള്ളപ്പെട്ട ബി.ജെ.പിയെ തിരിച്ചെത്തിക്കുന്നതിനുകൂടി ലക്ഷ്യമിട്ടുള്ളതാണ് സ്വർണക്കടത്ത് കേസ്, കിഫ്ബി എന്നിവയിലെ അന്വേഷണം ത്വരിതപ്പെടുത്തലെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്.
ഇൗ നീക്കത്തിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് എൽ.ഡി.എഫ്. കേന്ദ്രത്തിനെതിരായ ഏറ്റുമുട്ടലോടെ സി.പി.എം-ബി.ജെ.പി ഡീലെന്ന ആക്ഷേപത്തിന് മറുപടി കൂടിയാണ് ഇടതുനേതൃത്വം നൽകുന്നത്. സർക്കാർ നടപടിയെ യു.ഡി.എഫ് എതിർത്താൽ ബി.ജെ.പിയുമായി കൂട്ടുചേരുന്നെന്ന ആക്ഷേപം തിരിച്ച് ഉന്നയിക്കാമെന്നും കണക്കുകൂട്ടുന്നു.
തുടക്കത്തിൽ കേന്ദ്ര ഏജൻസിയെ സ്വാഗതം ചെയ്ത എൽ.ഡി.എഫ്, അന്വേഷണം മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് നീണ്ടതോടെ ആക്ഷേപമുയർത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും മന്ത്രി കെ.ടി. ജലീലിനെയും ചോദ്യം ചെയ്തിരുന്നു. പേക്ഷ, അറസ്റ്റിലായിരുന്ന പ്രതികളിൽ ഭൂരിഭാഗം പേരും ജാമ്യത്തിലിറങ്ങി.
സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റ് ജനറലിനെ ചോദ്യം ചെയ്യുകയോ സ്വർണം അയച്ചവരെ കണ്ടുപിടിക്കുകയോ ചെയ്തില്ലെന്നായിരുന്നു സി.പി.എം ആക്ഷേപം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മന്ദഗതിയിലായ അന്വേഷണം നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ഉൗർജിതമാക്കുന്നെന്ന വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിന്.
ഒടുവിൽ കിഫ്ബിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതും സർക്കാറിനെ ചൊടിപ്പിച്ചിരുന്നു.
കടുത്ത സ്വരത്തിലാണ് മുഖ്യമന്ത്രിയടക്കം പ്രതികരിച്ചത്. സംസ്ഥാന സർക്കാറിെൻറ അധികാരങ്ങളിൽ ഇടപെടുന്നെന്ന ആക്ഷേപം ഒാഖി, പ്രളയ ഫണ്ട് സമാഹരണത്തിനും കടമെടുപ്പിനുമെതിരായ കേന്ദ്ര നിലപാടുയർത്തി എൽ.ഡി.എഫ് നേരത്തേ ഉന്നയിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.