തെരഞ്ഞെടുപ്പ് ഒരുക്കം: പോഷകസംഘടനകളുമായി കെ.പി.സി.സി ചർച്ച
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം വേഗത്തിലാക്കി കോൺഗ്രസ്. പോഷക സംഘടനാ നേതാക്കളുമായി കെ.പി.സി.സി നേതൃത്വം ചർച്ച നടത്തി. സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉണ്ടാകണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കൾ ഉന്നയിച്ചു.
പ്രചാരണം ഫലപ്രദമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പ്രകടന പത്രിക സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയുള്ള പൊതുപരിപാടിയും സംഘടിപ്പിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രവർത്തകസമിതിയംഗം ശശി തരൂർ എന്നിവരുടെ നേതൃത്വത്തിൽ അയ്യൻകാളി ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പ്രകടന പത്രികയിലേക്കുള്ള നിർദേശങ്ങൾ സമർപ്പിച്ചു.
കെ.പി.സി.സി ആസ്ഥാനത്തായിരുന്നു പോഷക സംഘടനാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച. മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ ഭാരവാഹികൾ, മീഡിയ ആൻഡ് കമ്യൂണിക്കേഷന്‍സ് വിഭാഗം, ഐ.എന്‍.ടി.യു.സി, ദലിത് കോണ്‍ഗ്രസ്, സേവാദള്‍, സംസ്ഥാന വാര് റൂമിന്റെ ചുമതല വഹിക്കുന്നവര്‍ എന്നിവർ പങ്കെടുത്തു. ബൂത്ത് തലത്തില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് ദീപാദാസ് മുൻഷി നേതാക്കളോട് പറഞ്ഞു. കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂല സാഹചര്യമാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ വീടുകള്‍ കയറി ജനങ്ങളോട് വിശദീകരിക്കണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.
കെ.പി.സി.സി ഭാരവാഹികളായ ടി.യു. രാധാകൃഷ്ണന്, കെ. ജയന്ത്, ജി.എസ്. ബാബു, പഴകുളം മധു, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ ചെയര്മാന് വി.ടി. ബല്‍റാം, കെ.പി.സി.സി മീഡിയ ആൻഡ് കമ്യൂണിക്കേഷന്‍സ് മേധാവി ദീപ്തി മേരി വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി, സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന് കരുവാച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.