Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​ ഫലം...

തെരഞ്ഞെടുപ്പ്​ ഫലം മാണി സാറിനെ ചതിച്ചവർക്കുള്ള മറുപടി -ജോസ്​.കെ മാണി

text_fields
bookmark_border
Jose K Mani
cancel

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ്​ ഫലം മാണി സാറിനെ ചതിച്ചവർക്കുള്ള മറുപടിയാ​െണന്ന്​ കേരള കോൺഗ്രസ്(എം)​ നേതാവ്​ ജോസ്​.കെ മാണി. കോടതിക്കൊപ്പം ജനങ്ങളും കേരള കോൺഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്ന്​ ജോസ്​.കെ മാണി പറഞ്ഞു.

ഇടതുപക്ഷ സർക്കാറി​െൻറ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്​ തെരഞ്ഞെടുപ്പിൽ ലഭിച്ചത്​. യു.ഡി.എഫിൽ ഉണ്ടായിരുന്നപ്പോൾ വിജയിച്ച സീറ്റുകളിൽ ഇക്കുറിയും വിജയം ആവർത്തിക്കാനായി. നിയമസഭ തെരഞ്ഞെടുപ്പി​െൻറ മു​ന്നോടിയായാണ്​ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പി​െൻറ വിജയത്തെ കാണുന്നതെന്നും ജോസ്​.കെ മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്ന ജോസ്​.കെ മാണി മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​. കോട്ടയം ജില്ലയിൽ എൽ.ഡി.എഫ്​ ചരിത്രത്തില്ലാത്ത മുന്നേറ്റമാണ്​ നടത്തിയത്​. പത്തനംതിട്ടയിലും എൽ.ഡി.എഫിന്​ നേട്ടമുണ്ടാക്കാനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jose K. ManiPanchayat Election 2020
News Summary - Election results: Reply to those who cheated Mani Sir - Jose K. Mani
Next Story