പിണറായിക്കെതിരെ ഷുഹൈബിെൻറ പിതാവ്?
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ പിതാവ് സി.പി. മുഹമ്മദിനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. ഇതുസംബന്ധിച്ച നിർദേശം ജില്ല കോൺഗ്രസ് നേതൃത്വം െക.പി.സി.സി നേതൃത്വത്തിന് മുന്നിൽവെച്ചു.
മുഖ്യമന്ത്രിക്കെതിരെ രക്തസാക്ഷി കുടുംബത്തിൽനിന്നൊരു സ്ഥാനാർഥിയെ ഇറക്കുന്നത് രാഷ്ട്രീയമായി ഗുണംചെയ്യുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ഷുൈഹബിെൻറ പിതാവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് ഗ്രൂപ്പുകളിലും ചർച്ചയാണ്.
പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന നിലപാടിലാണ് കോൺഗ്രസ് പ്രവർത്തകൻകൂടിയായ മുഹമ്മദ്. സമൂഹ മാധ്യമങ്ങളിലെ ചർച്ചകളെക്കുറിച്ച് പലരും പറഞ്ഞ് അറിഞ്ഞു. എന്തായാലും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുകതന്നെ ചെയ്യും -സി.പി.മുഹമ്മദ് പറഞ്ഞു. ജയിക്കാനും എം.എൽ.എ ആകാനുമുള്ള െകാതിയല്ല.
മറിച്ച് തനിക്കും കുടുംബത്തിനും നേരിട്ട നീതിനിഷേധം തുറന്നുകാട്ടാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ജാമ്യംനേടി പുറത്തിറങ്ങിയ പ്രതികൾക്കുവേണ്ടി കേസ് നടത്തുന്നത് പാർട്ടിയാണ്. ഷുഹൈബ് കൊല്ലപ്പെട്ടതിെൻറ വാർഷികം ബോംബ് പൊട്ടിച്ചാണ് അവർ ആഘോഷിച്ചത്. പ്രതികൾ ജാമ്യത്തിലിറങ്ങിയ ദിവസവും ആഘോഷമായിരുന്നു. ഇതൊക്കെ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നും സി.പി മുഹമ്മദ് പറഞ്ഞു. രക്തസാക്ഷിയുടെ പിതാവ് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർഥിയാകുന്നത് അക്രമരാഷ്ട്രീയം മുഖ്യ തെരഞ്ഞെടുപ്പ് ചർച്ചയാക്കുമെന്നത് നേട്ടമാകുമെന്നും കോൺഗ്രസ് കരുതുന്നു.
പിണറായി വിജയെൻറ സ്വന്തം തട്ടകമായ ധർമടം സി.പി.എമ്മിെൻറ ഉറച്ച കോട്ടയാണ്. 2016ൽ 37,000ഓളം വോട്ടിനാണ് പിണറായി സ്വന്തം നാട്ടിൽ ജയിച്ചത്.പിണറായിക്കെതിരെ ധർമടത്ത് അട്ടിമറി വിജയം യു.ഡി.എഫിെൻറ വിദൂരസ്വപ്നത്തിൽ പോലുമില്ല. ഏതെങ്കിലും നേതാവിനെ നിർത്തി പേരിനൊരു മത്സരം നടത്തുന്നതിന് പകരം രക്തസാക്ഷിയയുടെ പിതാവിനെ ഇറക്കി രാഷ്ട്രീയപോരിന് കളമൊരുക്കണമെന്ന മുറവിളി കോൺഗ്രസിനുള്ളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.