തെരഞ്ഞെടുപ്പ്: അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം
text_fieldsകാസർകോട്: തെരഞ്ഞെടുപ്പുകാലത്ത് ജില്ല-സംസ്ഥാന അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം, മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളിൽ വോട്ടർമാരെ കടത്തികൊണ്ടുവരുന്നവരും കോളനികൾ ഉൾപ്പടെ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ വോട്ടിനായി പണം നൽകിയാലും പിടി വീഴും.
വാഹനങ്ങൾ അതിർത്തിയിൽ കർശന പരിശോധന നടത്താൻ 24 മണിക്കൂറും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ സ്റ്റാറ്റിക് സർവൈലൻസ് ടീമും ഫ്ലയിങ് സ്ക്വാഡും മാർച്ച് 12 മുതൽ പൂർണ സമയം അഞ്ചു നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കും. ജില്ലയിൽ കർണാടക അതിർത്തിയിൽ 17 കേന്ദ്രങ്ങളിലും കണ്ണൂർ ജില്ല അതിർത്തിയിൽ മൂന്നു കേന്ദ്രങ്ങളിലും നിരീക്ഷണമുണ്ടാകും. 50 സ്ക്വാഡുകളാണ് പ്രവർത്തിക്കുക. അഞ്ച് നിയോജക മണ്ഡലങ്ങളിലായി മൂന്നുവീതം ആകെ 15 ഫ്ലയിങ് സ്ക്വാഡുകളും പ്രവർത്തിക്കും. അച്ചടിച്ച ആളിെൻറയും പ്രിൻറിങ് പ്രസിെൻറയും പേരില്ലാതെ ലഘുലേഖകൾ വാഹനങ്ങളിലെത്തിച്ചാലും കുടുങ്ങും.
മതിയായ തെളിവുകൾ ലഭ്യമാക്കിയാൽ മാത്രമേ പിടികൂടിയ പണം വിട്ടുകൊടുക്കുകയുള്ളൂ. മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് ചെലവുകൾ നിർവഹിക്കുന്നതിൽ തുല്യനീതി ഉറപ്പാക്കാനും ജില്ലതല തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം ഷാഡോ രജിസ്റ്റർ സൂക്ഷിക്കും. സ്റ്റാറ്റിക് സർവൈലൻസ് ടീം, വിഡിയോ വ്യൂവിങ് ടീം, ഫ്ലയിങ് സ്ക്വാഡ് എന്നിവയും നീരീക്ഷണ വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കും. അഞ്ചു നിയോജക മണ്ഡലങ്ങളിലായി രണ്ട് ഒബ്സർവർമാരെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനു മാത്രമായി കമീഷൻ നിയോഗിക്കുന്നുണ്ട്.
സ്റ്റാറ്റിക് സർൈവലൻസ് ടീം, ഫ്ലയിങ് സ്ക്വാഡ് എന്നിവർക്ക് പരിശീലനം നൽകി. കാസർകോട് ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, എക്സ്പെൻഡിച്ചർ മോണിറ്ററിങ് നോഡൽ ഓഫിസർ കെ. സതീശൻ, അസി. എക്സ്പെൻഡിച്ചർ ഒബ്സർവർ കെ. ജനാർദനൻ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.