തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: സർവകക്ഷിയോഗ തീരുമാനം അംഗീകരിക്കും –സി.പി.എം
text_fieldsതിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങളുടെ കാര്യത്തിൽ തിങ്കളാഴ്ചത്തെ സർവകക്ഷി യോഗ തീരുമാനത്തിനനുസരിച്ച് നീങ്ങാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. പൊതുവെ നിയന്ത്രണം വേണമെന്നതാണ് പാർട്ടി സമീപനം.
കോവിഡ് വാക്സിനേഷൻ, വാക്സിനേഷൻ ചലഞ്ച് തുടങ്ങിയ കാര്യങ്ങളല്ലാതെ യോഗത്തിൽ കാര്യമായ ചർച്ചയുണ്ടായില്ല. കോവിഡ് അവലോകന യോഗങ്ങളുടെ തിരക്കിലായതിനാൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. കോവിഡ് നിയന്ത്രണങ്ങൾ കാരണം മറ്റ് ജില്ലകളിൽ നിന്നുള്ള അംഗങ്ങളിൽ പലരും എത്തിയിരുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.