ഉപതെരഞ്ഞെടുപ്പ്: 14ല്‍ 10ഉം എല്‍.ഡി.എഫിന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 14 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 ഇടങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം. യു.ഡി.എഫിന് മൂന്നും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു. തിരുവനന്തപുരം ജില്ലയിലെ സീമന്തപുരം, പടിഞ്ഞാറ്റേല, ഇടുക്കിയിലെ അമ്പതാം മൈല്‍ എന്നിവ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ എല്‍.ഡി.എഫിന്‍െറ കോഴിക്കോട് കോര്‍പറേഷനിലെ അരീക്കാട് സീറ്റില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. പാലക്കാട് മേപ്പറമ്പ് വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി.
കോഴിക്കോട് മേയറായിരുന്ന വി.കെ.സി. മമ്മദ് കോയ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ബേപ്പൂര്‍ എം.എല്‍.എയായതോടെയാണ് അരീക്കാട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും ഇപ്പോള്‍ യു.ഡി.എഫ് വിജയിച്ചതും. വി. ജോയി വര്‍ക്കലയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന കിഴുവിലം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സി.പി.എമ്മിന് നിലനിര്‍ത്താനായി.
എല്‍.ഡി.എഫ് നേടിയവ: തിരുവനന്തപുരം ജില്ലയിലെ കിഴുവിലം: അഡ്വ. ശ്രീകണ്ഠന്‍നായര്‍ (ഭൂരിപക്ഷം 1993), മരുതംകോട്: സുനിതാറാണി (88), സീമന്തപുരം: രജനി രഞ്ജിത് (311), പടിഞ്ഞാറ്റേല: എം. സിദ്ദീഖ് (137), കൊല്ലം കോര്‍പറേഷന്‍ കയ്യാലയ്ക്കല്‍: എം. നൗഷാദ് (465), ഇടുക്കി അമ്പതാം മൈല്‍: ബിന്‍സി റോയ് (48), തൃശൂര്‍ കൈപ്പമംഗലം: ബി.ജി. വിഷ്ണു (പപ്പന്‍ 6880), ഞമനേങ്ങാട്: സിന്ധു മനോജ് (27), പല്ലൂര്‍ ഈസ്റ്റ്: കെ. ജയരാജ് (11), വയനാട് തിരുനെല്ലി: എം. സതീഷ്കുമാര്‍ (2924).
യു.ഡി.എഫ് നേടിയവ: ഇടുക്കിയില്‍ കാല്‍വരിമൗണ്ട്: ബിജുമോന്‍ തോമസ് (14), കോഴിക്കോട് അരീക്കാട്: എസ്.വി. സയ്യദ് മുഹമ്മദ് ഷമീല്‍ (416), കാസര്‍കോട് ആയിറ്റി: കെ.വി. തഹ്സിറ (180). പാലക്കാട് മേപ്പറമ്പ് വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ വി.എ. ശാന്തി (182). വെള്ളിയാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.