ഒാടുന്ന യാത്രാബോട്ടിന് മുകളിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു
text_fieldsകോട്ടയം: ഒാടുന്ന യാത്രാബോട്ടിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. അരികിലിരുന്ന യാത്രക്കാർ മാറിയതോടെ വൻ അപകടം ഒഴിവായി. കോട്ടയത്തുനിന്ന് ആലപ്പുഴക്കുപോയ ജലഗതാഗതവകുപ്പിെൻറ യാത്രാബോട്ടിന് മുകളിലേക്ക് ആറ്റുതീരത്ത് നിന്ന േപാസ്റ്റും വൈദ്യുതി കമ്പിയും പൊട്ടിവീഴുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12ന് കാഞ്ഞിരംപാലത്തിന് സമീപമാണ് സംഭവം.
കോടിമത ബോട്ട്ജെട്ടിയിൽനിന്ന് നിറയെ യാത്രക്കാരുമായി രാവിലെ 11.30നാണ് ബോട്ട് യാത്രതിരിച്ചത്. കനത്തമഴയിൽ കൊടൂരാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ഡ്രൈവർ ഇരിക്കുന്ന ബോട്ടിെൻറ മുകൾഭാഗത്ത് വൈദ്യുതി ലൈൻ കുടുങ്ങി തടിയിലുള്ള വൈദ്യുതിപോസ്റ്റ് നിലംപൊത്തുകയായിരുന്നു. ബോട്ടിൽ കുരുങ്ങിയ വൈദ്യുതി ലൈൻ മാറ്റിയശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.