കണ്ണൂരിൽ ചാർജിങ്ങിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
text_fieldsകണ്ണൂർ: വീട്ടുമുറ്റത്ത് നിർത്തിയ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തിനശിച്ചു. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം. സിദ്ദീഖിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെ ചാർജിങ്ങിന് വെച്ചതായിരുന്നു. അരമണിക്കൂറിനകം തീ പിടിക്കുകയായിരുന്നു. നാട്ടുകാരെത്തി തീയണച്ചെങ്കിലും സ്കൂട്ടർ കത്തിനശിച്ചു.
തളിപ്പറമ്പിലെ ഷോറൂമിൽനിന്ന് ഒന്നരവർഷം മുമ്പ് വാങ്ങിയ റൂട്ട് ഓട്ടോ ഇലക്ട്രിക്കലിന്റെ ഇ-ഫ്ലൈ എന്ന മോഡലാണ് കത്തിനശിച്ചത്. സ്കൂട്ടറിന്റെ ബാറ്ററി ഒരു മാസമായി തകരാറിലായിരുന്നു.
ഇത് നിരന്തരം കമ്പനിയെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഡൽഹിയിൽനിന്ന് പുതിയ ബാറ്ററി അയച്ചിട്ടുണ്ടെന്നാണ് അവസാനം ലഭിച്ച മറുപടി. തീപടർന്ന് വീടിനും ഭാഗികമായി നാശനഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.