സംസ്ഥാനത്ത് ആഴ്ചയിൽ ആറുപേർ ഷോക്കേറ്റ് മരിക്കുന്നതായി കണക്ക്
text_fieldsഅശ്രദ്ധമായി ഇരുമ്പുതോട്ടി ഉപയോഗിച്ചതിനെ തുടർന്ന് ഷോക്കേറ്റാണ് 25 പേർ മരിച്ചത്. ഇത്തരത്തിൽ 18 പേർക്ക് പരിക്കേറ്റു. വൈദ്യുതി ലൈനിൽനിന്നുള്ള അപകടങ്ങൾ കുറവാണെന്നും ഭൂരിഭാഗവും വീടുകളിൽ സംഭവിക്കുന്നവയാണെന്നും സംസ്ഥാന ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവാരമില്ലാത്ത വയറിങ്ങും വൈദ്യുതി ഉൽപന്നങ്ങളും താൽക്കാലിക വയറിങ്ങുമെല്ലാം വീടുകളിലെ അപകടങ്ങൾക്ക് കാരണമാകുന്നു. വൈദ്യുതോപകരണങ്ങൾ പലപ്പോഴും വളരെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. ശക്തമായ ബോധവത്കരണത്തിെൻറ ഫലമായി മുൻവർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്.
വൈദ്യുതി ചോർച്ചയും തന്മൂലമുള്ള അപകടവും തടയാൻ സഹായിക്കുന്ന എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി) സ്ഥാപിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും ഇൻസ്പെക്ടറേറ്റ് പ്രചാരണം നടത്തിവരുന്നു. അടുത്തിടെ പാലക്കാട് ജില്ലയിലെ എണ്ണൂറോളം വീടുകളിൽ ഇവ ഘടിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് ഇതിന് സർക്കാർ ധനസഹായവും നൽകിവരുന്നു.
സംസ്ഥാനത്തെ വൈദ്യുതി അപകടങ്ങൾ
(2017 ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30വരെ)
ജില്ല മരണം പരിക്ക്
തിരുവനന്തപുരം 13 5
കൊല്ലം 10 7
പത്തനംതിട്ട 9 7
ആലപ്പുഴ 17 1
കോട്ടയം 8 7
ഇടുക്കി 12 6
എറണാകുളം 16 14
തൃശൂർ 16 9
പാലക്കാട് 19 6
മലപ്പുറം 15 7
കോഴിക്കോട് 9 4
വയനാട് 1 6
കണ്ണൂർ 11 8
കാസർകോട് 5 4
ആകെ 161 91
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.