വൈദ്യുതി വകുപ്പ് ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു
text_fieldsകൊല്ലം: ആലക്കോട് വൈദ്യുതി വകുപ്പ് ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പീടിക ചിറയിൽ പ്രസാദ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടയിലായിരുന്നു അപകടം.
എ.ബി സ്വിച്ച് വലിച്ചതിനു ശേഷമാണ് പോസ്റ്റിൽ കയറിയതെങ്കിലും ലൈനിൽ കൂടി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണയുടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലക്കോട് എസ്.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
സംസ്കാരം പിന്നീട് കൊല്ലം കരുനാഗപള്ളിയിൽ നടക്കും. ആറു മാസം മുമ്പാണ് പ്രസാദ് ആലക്കോട് സെക്ഷനിൽ ലൈൻമാനായി ജോലിക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.