വയനാട്ടിൽ രണ്ടുപേർ ഷോക്കേറ്റു മരിച്ചു
text_fieldsപനമരം: ജില്ലയിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. പനമരം എരനെല്ലൂർ വാണിമൂല വി.എസ്. ശ്യാം (22), തോമാട്ടുചാൽ കരിവളം പോക്കാട്ടിൽ മത്തായി (70) എന്നിവരാണ് മരിച്ചത്. കാർ കഴുകുന്നതിനിടെയാണ് ശ്യാമിന് ഷോക്കേറ്റത്. രാവിലെ 11 മണിയോടെ വീട്ടുമുറ്റത്താണ് അപകടം. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർ കഴുകാനുള്ള യന്ത്രം ഉപയോഗിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. പ്രീത-ശ്രീനിവാസൻ ദമ്പതികളുടെ ഏക മകനാണ്.
തോമാട്ടുചാലിൽ വയോധികെൻറ മരണം ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ രാവിലെ എത്തിയ കൊച്ചുമകനാണ് മുറിയിലെ ടി.വി സ്റ്റാൻഡിനു സമീപം വീണു കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. ശരീരം നീലിച്ചിരുന്നു. ഭാര്യ മരിച്ചതിനുശേഷം മൂന്നു വർഷമായി മത്തായി ഇവിടെ ഒറ്റക്കാണ് താമസം. അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസറ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. മക്കൾ: ജോർജുകുട്ടി, എൽദോ, ജോയി. മരുമക്കൾ: അല്ലി, സിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.