എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ
text_fieldsതിരുവനന്തപുരം: നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ നിലവിൽ വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. 56 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഇതില്‍ 40 എണ്ണവും അനര്ട്ടിെൻറ മൂന്ന് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് നവംബറിൽ പ്രവർത്തനക്ഷമമാകുക.
കോര്പറേഷന് ഏരിയകളില്‍ ഇതിനകം ഇവ പൂർത്തിയായിട്ടുണ്ട്. വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകളും ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാൻ സ്റ്റേഷനുകളില്‍ സംവിധാനമുണ്ടാകും. ഒാട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവ ചാര്‍ജ് ചെയ്യാൻ സംസ്ഥാനത്തുടനീളം ശൃംഖല സ്ഥാപിക്കും. വൈദ്യുതി ബോർഡിെൻറ വിതരണ പോസ്റ്റുകളിൽ ചാര്‍ജ് പോയൻറുകള്‍ സ്ഥാപിക്കുന്ന പൈലറ്റ് പ്രോജക്റ്റ് അടുത്ത മാസം പൂര്‍ത്തീകരിക്കും. ഇ-ഒാട്ടോ കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിൽ 10 ചാര്‍ജ് പോയൻറുകൾ ഉള്‍പ്പെടുന്നതാണ് പൈലറ്റ് പദ്ധതി. പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം സംസ്ഥാന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്ക് എം പാനൽ ചെയ്യപ്പെട്ട ആറ് വാഹന നിർമാതാക്കളിൽ നിന്നും ഇലക്ട്രിക് ടൂവീലറുകൾ www.MyEV.org.in എന്ന വെബ് സൈറ്റിൽ നിന്നും, MyEV മൊബൈൽ ആപ് (ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്ൾ ആപ്സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന വാഹനങ്ങൾക്ക് 20,000 മുതൽ 43,000 രൂപ വരെ സബ്സിഡി ലഭിക്കും. എനർജി മാനേജ്മെൻറ് സെൻറർ സംസ്ഥാനത്തെ താൽപര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നൽകുന്ന പദ്ധതിയുമുണ്ട്. വിപണിയെക്കാൾ കുറഞ്ഞ വിലയിൽ ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.