വൈദ്യുതി വാങ്ങാൻ ശതകോടികൾ; സ്വയം പര്യാപ്തത അകലെ
text_fieldsകൊച്ചി: ഉപഭോഗം വർധിച്ച് സംസ്ഥാനത്തിന് കഴിഞ്ഞ സാമ്പത്തികവർഷം പുറത്തുനിന്ന് വാങ്ങേണ്ടിവന്നത് 12,983 കോടി രൂപയുടെ വൈദ്യുതി. വമ്പൻ പദ്ധതികളിലൂടെ വൈദ്യുതി സ്വയംപര്യാപ്തതക്ക് ശ്രമം തുടരുകയാണ് കേരളം. കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ ചെറുതും വലുതുമായ നിരവധി ജലവൈദ്യുതി പദ്ധതികളുടെ നിർമാണം, പര്യവേക്ഷണം, പഠന റിപ്പോർട്ട് തയാറാക്കൽ ജോലികൾ പുരോഗമിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നു. സൗരോർജ ഉൽപാദനം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിന് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും വികസിപ്പിക്കുന്നുണ്ട്. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതടക്കം പദ്ധതികളിലൂടെ 2030ൽ 10,000 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.
നടപ്പാക്കാൻ വൻകിട ജലവൈദ്യുതി പദ്ധതികൾ (ബ്രാക്കറ്റിൽ ഉൽപാദശേഷി)
- ഇടുക്കി ഗോൾഡൻ ജൂബിലി എച്ച്.ഇ.പി (800 മെഗാവാട്ട്)
- ലച്മി എച്ച്.ഇ.പി (240 മെഗാവാട്ട്)
- ശബരിഗിരി എക്സ്റ്റെൻഷൻ സ്കീം (450 മെഗാവാട്ട്)
- ആകെ 1490 മെഗാവാട്ട്. പ്രതീക്ഷിത 7820 കോടി ചെലവ്
- 16,651 കോടി ചെലവ് വരുന്ന 3330 മെഗാവാട്ട് ശേഷിയുള്ള 10 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും കണ്ടെത്തിയിട്ടുണ്ട്.
- 1155 കോടിയുടെ ചെറുകിട പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്
2023-24ലെ സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദനം (ദശലക്ഷം യൂനിറ്റിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.