Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി-ജലവിതരണ മേഖല:...

വൈദ്യുതി-ജലവിതരണ മേഖല: കരാറുകളിൽ പൊള്ളി ജല അതോറിറ്റിയും കെ.എസ്​.ഇ.ബിയും

text_fields
bookmark_border
വൈദ്യുതി-ജലവിതരണ മേഖല: കരാറുകളിൽ പൊള്ളി ജല അതോറിറ്റിയും കെ.എസ്​.ഇ.ബിയും
cancel

തി​രു​വ​ന​ന്ത​പു​രം: പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ​വും ന​ട​ത്തി​പ്പും ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക​ൾ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളാ​യ കെ.​എ​സ്.​ഇ.​ബി​ക്കും ജ​ല അ​തോ​റി​റ്റി​ക്കും തി​രി​ച്ച​ടി​യാ​വു​ന്നു.

മ​ണി​യാ​ർ ജ​ല വൈ​ദ്യു​തി പ​ദ്ധ​തി ക​രാ​റാ​ണ്​ കെ.​എ​സ്.​ഇ.​ബി​ക്ക്​ നി​ർ​ണാ​യ​ക​മാ​വു​ന്ന​ത്. പ​ദ്ധ​തി ​കെ.​എ​സ്.​ഇ.​ബി​ക്ക്​ കൈ​മാ​റേ​ണ്ട സ​മ​യ​മെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തൊ​ഴി​വാ​ക്കാ​ൻ ക​രാ​ർ കാ​ലാ​വ​ധി ​ നീ​ട്ടി ല​ഭി​ക്കു​ന്ന​തി​ന്​​ സ്വ​കാ​ര്യ ക​മ്പ​നി സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ്. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണ-​ന​ട​ത്തി​പ്പ്​ കൈ​മാ​റി​യ അ​രു​വി​ക്ക​ര, പെ​രു​വ​ണ്ണാ​മൂ​ഴി പ്ലാ​ന്റു​ക​ൾ ​ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും തി​രി​കെ ല​ഭി​ക്കാ​ത്ത​താ​ണ്​ ജ​ല അ​തോ​റി​റ്റി​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്ന​ത്.

കാ​ർ​ബോ​റാ​ണ്ടം മു​രു​ഗ​പ്പ ഗ്രൂ​പ്പാ​ണ് ബി.​ഒ.​ടി വ്യ​വ​സ്ഥ പ്ര​കാ​രം മ​ണി​യാ​ർ പ​ദ്ധ​തി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ക​രാ​ർ വ്യ​വ​സ്ഥ പ്ര​കാ​രം 2025ൽ ​പ​ദ്ധ​തി കെ.​എ​സ്.​ഇ.​ബി​ക്ക് വി​ട്ടു​കൊ​ടു​ക്ക​ണം. എ​ന്നാ​ൽ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി സ​ർ​ക്കാ​റി​ൽ സ​മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ്​ ക​മ്പ​നി. കെ.​എ​സ്.​ഇ.​ബി​യു​ടെ ട്രാ​ൻ​സ്മി​ഷ​ൻ ലൈ​നു​ക​ളി​ലൂ​ടെ കൊ​ച്ചി​യി​ലെ കാ​ർ​ബോ​റാ​ണ്ടം ഫാ​ക്ട​റി​യി​ലേ​ക്കാ​ണ് വൈ​ദ്യു​തി കൊ​ണ്ടു​പോ​കു​ന്ന​ത്. നി​ല​യം കെ.​എ​സ്.​ഇ.​ബി​ക്ക് കൈ​മാ​റ​ണ​മെ​ന്ന ക​രാ​ർ പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി​യി​ലെ സം​ഘ​ട​ന​ക​ള​ട​ക്കം രം​ഗ​ത്തു​ണ്ട്.

ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച അ​രു​വി​ക്ക​ര, പെ​രു​വ​ണ്ണാ​മൂ​ഴി പ്ലാ​ന്റു​ക​ൾ ഇ​​​പ്പോ​ഴും സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ നി​യ​​​​​ന്ത്ര​ണ​ത്തി​ലാ​ണ്. കൊ​ച്ചി​യി​ൽ എ.​ഡി.​ബി സ​ഹാ​യ​​ത്തോ​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന ക​മ്പ​നി​യാ​ണ്​ അ​രു​വി​ക്ക​ര, പെ​രു​വ​ണ്ണാ​മൂ​ഴി പ്ലാ​ന്‍റു​ക​ളു​ടെ ന​ട​ത്തി​പ്പ്​ തു​ട​രു​ന്ന​ത്. അ​ഞ്ച്​​ വ​ർ​ഷ​ത്തെ ന​ട​ത്തി​പ്പി​നു​ശേ​ഷം പ്ലാ​ന്‍റു​ക​ൾ ജ​ല അ​തോ​റി​റ്റി​ക്ക് തി​രി​കെ ന​ൽ​കു​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് 2008ൽ ​ക​രാ​ർ ന​ൽ​കി​യ​ത്. 16 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ്ലാ​ന്റു​ക​ൾ ജ​ല അ​തോ​റി​റ്റി​ക്ക്​ ഏ​റ്റെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

സ്വ​കാ​ര്യ ക​മ്പ​നി ഉ​പ​യോ​ഗി​ക്കു​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ​യും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും സ്വ​ന്തം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച്​ ജ​ല അ​തോ​റി​റ്റി​ക്ക്​ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന​ത​ട​ക്കം ഏ​റ്റെ​ടു​ക്ക​ലി​ന്​ വി​വി​ധ ത​ട​സ്സ​ങ്ങ​ളു​​​ണ്ട​ത്രെ. കൊ​ച്ചി​യി​ലും തു​ട​ർ​ന്ന്​ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ വ്യ​വ​സ്ഥ​ക​ൾ​ ലം​ഘി​ക്ക​പ്പെ​ടു​ന്ന രീ​തി ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water AuthorityKSEBKerala News
News Summary - Electricity and water supply sector: Water Authority and KSEB clash over contracts
Next Story