വൈദ്യുതി ബോർഡിന് 150 കോടി നഷ്ടം; കണക്ഷൻ പുനഃസ്ഥാപിക്കാൻ നടപടി
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി ബോർഡ്. സംസ്ഥാനത്തൊട്ടാകെ 21.6 ലക്ഷത്തോളം വൈദ്യുതി കണക്ഷനുകളാണ് മഴയുടെ തുടക്കദിവസങ്ങളില്‍ കേടായത്. ഇതില്‍ 1.7 ലക്ഷം കണക്ഷനുകള്‍ മാത്രമാണ് പുനഃസ്ഥാപ ിക്കാൻ ബാക്കി. മഴക്കെടുതിയില്‍ 422 വിതരണ ട്രാന്‍സ്ഫോര്‍മറുകൾ നിലച്ചു. 2457 ഹൈടെൻഷന്‍ പോസ്റ്റുകളും 13316 ലോ ടെന് ഷന്‍ പോസ്റ്റുകളും നശിച്ചതായും വൈദ്യുതി ബോർഡിെൻറ അവലോകനത്തിൽ വ്യക്തമായി.
വെള്ളം കയറി വയറിങ് പൂര്‍ണമായും നശിച്ച പാവപ്പെട്ടവരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കാൻ ബോർഡ് തന്നെ വയറിങ് ഏറ്റെടുക്കും. എത്രയുംവേഗം എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാനാണ് ശ്രമമെന്നും ബോർഡ് ചെയർമാൻ എൻ.സി. പിള്ള അറിയിച്ചു.
ജല അതോറിറ്റി പമ്പിങ് സ്റ്റേഷനുകളിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് അധികപ്രാധാന്യം നൽകി. ശുദ്ധജല വിതരണ പദ്ധതികള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിപ്പിക്കാനായി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന ഇടങ്ങളില്‍ വൈദ്യുതി കണക്ഷനുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കില്‍ ഉടനടി വൈദ്യുതിബന്ധം സ്ഥാപിക്കാനും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനും നടപടി എടുക്കും.
ഓരോ ക്യാമ്പുകളിലേക്കും ബോര്‍ഡ് ലെയ്സണ്‍ ഓഫിസറെ നിയോഗിക്കും. കൂടുതല്‍ ജീവനക്കാരെ കാട്ടാക്കട, കൊല്ലം, ഹരിപ്പാട്, ആലപ്പുഴ, എറണാകുളം, പാലക്കാട് പ്രദേശങ്ങളില്‍നിന്ന് ദുരിതബാധിത പ്രദേശങ്ങളിലേക്കയക്കും. വേണ്ടി വന്നാല്‍ വിരമിച്ച ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും നിയോഗിക്കുമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.