ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന് വൈദ്യുതി ബോർഡ്; ആവശ്യമില്ലെന്നും അഭിപ്രായം
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന വൈദ്യുതി ബോർഡ് നിർദേശത്തിന് റെഗുലേറ്ററി കമീഷൻ തെളിവെടുപ്പിൽ കടുത്ത എതിർപ്പ്.
രാവിലെ 11ന് ആരംഭിച്ച ഓൺലൈൻ ഹിയറിങ് വൈകുന്നേരം ആറിനാണ് പൂർത്തിയത്. ഓൺലൈൻ പണമടക്കലും സ്മാർട്ട് മീറ്ററും വരുന്ന സാഹചര്യത്തിൽ കൂടുതൽ തസ്തിക പാടില്ലെന്ന് ഉപഭോക്താക്കളെയും വ്യവസായ മേഖലയെയും പ്രതിനിധീകരിച്ചവർ ആവശ്യപ്പെട്ടു.
കൂടുതൽ ജീവനക്കാരെ അംഗീകരിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. 6196 ജീവനക്കാർക്കുള്ള ശമ്പള ചെലവ് കൂടി അംഗീകരിക്കണമെന്നാണ് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്. 2009 വരെ 27175 ജീവനക്കാരെയാണ് കമീഷൻ അംഗീകരിച്ചിരുന്നത്. ഇപ്പോൾ 33371 ജീവനക്കാരുണ്ടെന്നും അംഗീകരിക്കണമെന്നുമാണ് ബോർഡ് നിലപാട്. ഇതംഗീകരിച്ചാൽ പ്രവർത്തന ചെലവ് 350 കോടി കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.