നാലു ദിവസത്തിനുള്ളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും -മന്ത്രി എം.എം. മണി
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകരാറിലായ വൈദ്യുതി ബന്ധം നാലു ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് മന്ത്രി എം.എം. മണി. ഇതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് കണക്ഷനുകള്‍ പുനഃസ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.
25 ലക്ഷം വൈദ്യുതി കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇവ പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. വയറിങ്ങിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചു കൊണ്ടായിരിക്കും കണക്ഷനുകള്‍ പൂർവസ്ഥിതിയിലാക്കുക. പ്രളയം മൂലം 400 കോടിയോളം രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിന് ഉണ്ടായി. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നുവെന്നും വൈദ്യുത മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.