വൈദ്യുതി തൂണുകൾ ‘ബ്ലാക്ക് ആൻഡ് വൈറ്റാ’കുന്നു
text_fieldsകോഴിക്കോട്: വൈദ്യുതി തൂണിൽ പേരെഴുതിയും നിറമടിച്ചുമുള്ള രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും ‘കലാവിരുതി’ന് അറുതിയാവുന്നു. റോഡരികിലെ വൈദ്യുതി തൂണുകളിലെ രാഷ്ട്രീയ നിറം കളഞ്ഞ്, രണ്ട് മീറ്ററോളം ഉയരത്തിൽ വെള്ളയും കറുപ്പും ചായം പൂശാൻ തുടങ്ങി. മലബാറിൽ രാഷ്ട്രീയസംഘർഷങ്ങൾക്കും െകാലപാതകങ്ങൾക്കുംവരെ കാരണമായ ചായം പൂശലിനാണ് ഇതോടെ അവസാനമാകുന്നത്. കേന്ദ്ര ഉൗർജ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ പവർ ഫിനാൻസ് കോർപറേഷൻ നടത്തുന്ന ആർ.എ.പി.ഡി.ആർ.പിയുെട (റീസ്ട്രക്ചേഡ് ആക്സിലറേറ്റഡ് പവർ ഡെവലപ്മെൻറ് ആൻഡ് റിഫോംസ് പ്രോഗ്രാം) ഭാഗമായാണ് നടപടി.
ആർ.എ.പി.ഡി.ആർ.പിയുെട ജോലികൾ നടക്കുന്ന സ്ഥലങ്ങളിലെ തൂണുകളാണ് നിലവിൽ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ ആയി മാറ്റുന്നത്. മറ്റിടങ്ങളിൽ കെ.എസ്.ഇ.ബിതന്നെ നിറംമാറ്റാൻ ആലോചിക്കുന്നുണ്ട്. പ്രസരണനഷ്ടം കുറക്കാൻ പുതിയ വൈദ്യുതി ലൈനുകൾ വലിക്കുകയും കേബ്ൾ വഴി വൈദ്യുതി വിതരണം നടത്തുകയുമടക്കമുള്ള പ്രവർത്തനങ്ങളാണ് ആർ.എ.പി.ഡി.ആർ.പിയിലുള്ളത്. എൽ ആൻഡ് ടി ഉൾപ്പെടെയുള്ള കമ്പനികളാണ് കരാർ ഏറ്റെടുത്തത്. കോഴിക്കോട്ട് ഇൗ വർഷം മാർച്ചോടെ ജോലികൾ പൂർത്തിയാക്കും.
രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും വൈദ്യുതി തൂണുകളിൽ േബാർഡുകളും കൊടികളും തൂക്കുന്നതിനെതിരെ കെ.എസ്.ഇ.ബി പലവട്ടം പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു. തൂണിൽ കയറുന്നതിന് തടസ്സമാകുന്ന ബോർഡുകൾ ചില ജില്ലകളിൽ സ്വന്തം ചെലവിൽ അധികൃതർ എടുത്തുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ, ചിത്രം വരയും ചായം പൂശലും തടഞ്ഞാൽ കൂടുതൽ പ്രശ്നമാകുെമന്നതിനാൽ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
വൈദ്യുതി തൂണുകളിൽ ബോർഡുകളും എഴുത്തും പാടില്ലെന്നാണ് നിയമം. മഞ്ഞ പശ്ചാത്തലത്തിൽ കറുപ്പ് അക്ഷരത്തിൽ തൂണുകൾ തിരിച്ചറിയാനുള്ള കോഡുകൾ മാത്രമേ പാടുള്ളൂ. ഉപഭോക്താക്കൾ കെ.എസ്.ഇ.ബി ഒാഫിസിൽ പരാതി പറയുേമ്പാൾ ജീവനക്കാർക്ക് എളുപ്പത്തിൽ തൂണുകൾ കണ്ടെത്താനാണിത്. എന്നാൽ, ഇൗ കോഡുകളടക്കം മറച്ചായിരുന്നു ചായം പൂശൽ. കണ്ണൂരിലും മറ്റും മത്സരിച്ചുള്ള നിറംചാർത്തൽ പൊലീസിനും തലവേദനയായിരുന്നു.പൊലീസ് തന്നെ ഇവ മായ്ച്ച സംഭവങ്ങളും നിരവധിയാണ്.
തൂണുകൾ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ ആയി മാറിയാൽ ഇത്തരം സംഘർഷങ്ങൾക്കും അറുതിയാവുെമന്നാണ് പ്രതീക്ഷ. വാഹനങ്ങൾ ഒാടിക്കുന്നവർക്ക് എളുപ്പത്തിൽ വൈദ്യുതി തൂണുകൾ കാണാനാവുകയും ചെയ്യും. കോഴിക്കോട് ജില്ലയിൽ വെള്ളയും കറുപ്പും നിറം നൽകിയ തൂണുകൾക്ക് മുകളിൽ വെള്ള പെയിൻറടിച്ച് പേരെഴുതിയ സംഘടനകളുമുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായി നടപടിയുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.