വൈദ്യുതി പദ്ധതികൾക്ക് തടസ്സം വനംവകുപ്പ് –മന്ത്രി
text_fieldsതിരുവനന്തപുരം: വൈദ്യുതിവകുപ്പിെൻറ പല പദ്ധതികൾക്കും നിർമാണപ്രവർത്തനങ്ങൾക്കും വനംവകുപ്പിെൻറ ഇടപെടൽ തടസ്സം സൃഷ്ടിക്കുകയാണെന്ന് മന്ത്രി എം.എം. മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമ്പൂർണ വൈദ്യുതീകരണത്തെയടക്കം ബാധിക്കുന്ന തരത്തിൽ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും തടസ്സങ്ങളുണ്ടാവുകയാണ്. വയനാട്ടിൽ ഏറെ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും ചില നിർമാണങ്ങൾ നിർത്തി വെക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നതാണ് തെൻറയും പാർട്ടിയുടെയും ആഗ്രഹം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ നടപ്പാക്കാൻ സാധ്യത കാണുന്നില്ല. മുന്നണിക്കകത്ത് ധാരണയും തീരുമാനവുമുണ്ടാകാതെ മുന്നോട്ടുപോകാനാകില്ല. സി.പി.െഎ മാത്രമല്ല, കോൺഗ്രസും പദ്ധതിക്കെതിരാണ്. മുടങ്ങിക്കിടക്കുന്ന എല്ലാ വൈദ്യുതിപദ്ധതികളും പുനരാരംഭിക്കാനാണ് തീരുമാനം.
200 യൂനിറ്റിൽ കൂടുതൽ ഉപയോഗമുള്ള ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഏർപ്പെടുത്തും. ആരെയും പിരിച്ചുവിടാതെയും തൊഴിൽനഷ്ടമുണ്ടാകാതെയും പരിഷ്കാരം ഏർപ്പെടുത്തും. കടൽതിരയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം വിഴിഞ്ഞത്ത് സ്ഥാപിക്കും.
രണ്ടുവർഷത്തെ ബാക്കിപത്രം
- കാലവർഷക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് 12 കോടി നഷ്ടം.
- തകർന്നത് 6000 പോസ്റ്റ്, മൂന്നുലക്ഷം പേർക്ക് വൈദ്യുതി തടസ്സപ്പെട്ടു.
- രണ്ട് വർഷത്തിനിടെ പുതുതായി ഉൽപാദിപ്പിച്ചത് 156 മെഗാവാട്ട് വൈദ്യുതി: 110 മെഗാവാട്ട് സോളാർ നിലയങ്ങളിൽ നിന്ന്, 24 മെഗാവാട്ട് കാറ്റാടിനിലയങ്ങളിൽ നിന്ന്, 22 മെഗാവാട്ട് ജലവൈദ്യുതിപദ്ധതികളിൽ നിന്ന്.
- രണ്ടുവർഷത്തിനുള്ളിൽ നൽകിയത് 7,85,000 കണക്ഷൻ.
- പുതുതായി സ്ഥാപിച്ചത് 3600 കിലോമീറ്റർ 11 കെ.വി ലൈൻ, 8500 കിലോമീറ്റർ എൽ.ടി ലൈൻ.
- ഇക്കാലയളവിൽ സ്ഥാപിച്ചത് 4600 ട്രാൻസ്ഫോർമർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.