വൈദ്യുതി നിരക്ക് വർധന; സാധാരണക്കാരെ ബാധിക്കില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കുടിശ്ശിക പിരിച്ചെടുക്കൽ ഉൾപ്പെടെ വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയുടെ ഭാരം നിരക്ക് വർധനയിലൂടെ ജനങ്ങളുടെമേൽ അനാവശ്യമായി അടിച്ചേൽപ്പിെച്ചന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
കുടിശ്ശികയും നിരക്ക് വർധനയും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി കെ. കൃഷ്ണൻകുട്ടി, വർധന സാധാരണക്കാരെ ബാധിക്കില്ലെന്നും അറിയിച്ചു. നിരക്ക് വർധനയിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി അന്‍വർ സാദത്ത് നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.വൈദ്യുതി നിരക്കില്‍ വളരെ കുറഞ്ഞ വർധനയേ വരുത്തിയിട്ടുള്ളൂ. 2021-22ല്‍ മാത്രമാണ് ബോര്‍ഡ് 1200 കോടിയുടെ പ്രവര്‍ത്തനലാഭം നേടിയത്. മുൻവര്‍ഷങ്ങളില്‍ നഷ്ടത്തിലായിരുന്നു. ഉപഭോക്താക്കള്‍ക്ക് വലിയ ബാധ്യത വരുത്താതെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.
ഉപഭോക്തൃ വിലസൂചികയില്‍ മൂന്നുവര്‍ഷമായി 19 ശതമാനം വർധനയുണ്ടായിട്ടും വൈദ്യുതിനിരക്കില്‍ 6.6 ശതമാനം മാത്രമാണ് വർധന. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മൂന്നുതവണയായി 44.4 ശതമാനം വർധനയാണ് വരുത്തിയത്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ സമയത്ത് ആകെ വർധന 12.44 ശതമാനം മാത്രമായിരുന്നു. ഇത്തവണ സർക്കാർ 18 ശതമാനം വർധന ആവശ്യപ്പെട്ടിരുെന്നങ്കിലും 6.6 ശതമാനം ആണ് െറഗുലേറ്ററി കമീഷൻ അനുവദിച്ചത്. ബോര്‍ഡിന് 2789 കോടി രൂപയുടെ കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ട്. ഇതില്‍ വാട്ടര്‍ അതോറിറ്റി 1000 കോടി, കോടതിയും മറ്റും ചേര്‍ന്ന് 336 കോടി, മറ്റ് കുടിശ്ശികകളെല്ലാം ചേര്‍ന്ന് 1151 കോടി രൂപയും ആണ്. ഇത് പിരിച്ചെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
സർക്കാർ 18 ശതമാനം നിരക്ക് വർധന ആവശ്യപ്പെട്ടപ്പോള്‍ 6.6 ശതമാനം മാത്രം അനുവദിച്ച െറഗുലേറ്ററി കമീഷന് സര്ക്കാറിെനക്കാള് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. കുടിശ്ശികയുടെ പകുതി പിരിച്ചെടുത്തെങ്കില് പോലും വർധന ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് സ്ഥാപനം കൂപ്പുകുത്തുമ്പോഴാണ് നിരക്ക് വർധിപ്പിക്കാറുള്ളതെങ്കിലും ലാഭത്തിലാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചതെന്ന് ഇറങ്ങിപ്പോക്ക് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.