വൈദ്യുതി െറഗുലേറ്ററി കമീഷൻ: കരട് രേഖയിലും സ്വകാര്യവത്കരണ നിർദേശങ്ങൾ
text_fieldsതൃശൂർ: പാർലമെൻറിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ച്, ഒടുവിൽ മാറ്റിവെച്ച വൈദ്യുതി നിയമ ഭേദഗതിയുടെ ചുവടുപിടിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി െറഗുലേറ്ററി കമീഷൻ തയാറാക്കിയ കരടുരേഖയിലും സ്വകാര്യവത്കരണ നിർദേശങ്ങൾ. താരിഫ് പുനർ നിശ്ചയിക്കാനുള്ള വ്യവസ്ഥ നിയന്ത്രണം സംബന്ധിച്ച രേഖയിലാണ് വൈദ്യുതി നിരക്കിലെ സബ്സിഡി വെട്ടിക്കുറക്കുക, ഉപഭോക്താക്കൾക്കനുസരിച്ച് താരിഫിൽ മാറ്റം വരുത്തുക, അധികമുള്ള വൈദ്യുതി സ്വകാര്യ വ്യവസായ കമ്പനികൾക്ക് കൈമാറുക തുടങ്ങിയ നിർേദശങ്ങളുള്ളത്. കരടുരേഖ ആഴ്ചകൾ മുമ്പ് വെബ്സൈറ്റിൽ പരസ്യപ്പെടുത്തി. െസപ്റ്റംബറിൽ പൊതുജനാഭിപ്രായം തേടുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാകും.
ഊർജ ഉൽപാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിലുള്ള ലാഭവും നഷ്ടവും ലൈസൻസികളും ഉപഭോക്താക്കളുമായി എങ്ങനെ പങ്കുവെക്കണമെന്നത് സംബന്ധിച്ച വിശദാംശങ്ങളാണ് രേഖയിലുള്ളത്.
റെഗുലേറ്ററി കമീഷൻ അംഗീകരിച്ച കണക്കുപ്രകാരം ഒരു യൂനിറ്റ് വൈദ്യുതി ഉപഭോക്താവിന് എത്തിക്കാനുള്ള ചെലവ് 6.20 രൂപയാണ്. എന്നാൽ, 95 ലക്ഷം വരുന്ന വീടുകളിലെ ഉപയോഗത്തിന് ശരാശരി ഈടാക്കുന്നതാകട്ടെ 3.50-4 രൂപ വരെയാണ്. നിരക്കിലെ അന്തരം പരിഹരിക്കുന്നത് വ്യവസായിക വൈദ്യുതിയിലെ നിരക്ക് കൂട്ടിയാണ്.
ക്രോസ് സബ്സിഡി എന്ന് വിളിക്കുന്ന ഈ നയത്തിൽ മാറ്റം വരുത്തി ഉൽപാദനച്ചെലവിനനുസരിച്ച തുക മാത്രമേ ഉപഭോക്താവിൽനിന്ന് ഈടാക്കാവൂവെന്ന് പ്രത്യേകം നിർദേശിക്കുന്നു. സാധാരണക്കാർക്ക് നിരക്ക് വർധിക്കുേമ്പാൾ ഇതിെൻറ ഗുണം ലഭിക്കുക വ്യവസായിക ഉപഭോക്താക്കൾക്കാണ്.
അതേസമയം, വൈദ്യുതി വിതരണം ഏറ്റെടുക്കുന്ന ലൈസൻസികൾക്കനുസരിച്ച വ്യത്യസ്ത താരിഫ് റെഗുലേറ്ററി കമീഷന് നിശ്ചയിക്കാം. ഇതോടെ ഒരേ നിരക്ക് ഇല്ലാതാകുകയും സാമ്പത്തികമായി ഉയർന്നവരെ മാത്രം തെരഞ്ഞെടുത്ത് സേവനങ്ങൾ നൽകുന്ന സാഹചര്യവുമുണ്ടായേക്കാം. ലാഭവിഹിതം പങ്കുവെക്കുന്നതിലും വിവേചനമുണ്ട്. കെ.എസ്.ഇ.ബിക്ക് മൂന്നുശതമാനം ലാഭം അനുവദിക്കുന്ന െറഗുലേറ്ററി കമീഷൻ സ്വകാര്യ കമ്പനികൾക്ക് ഏഴ് ശതമാനം വരെ ലാഭം ഈടാക്കാമെന്ന ഉദാര സമീപനവുമുണ്ട്.
ഉൽപാദനത്തിൽ അധികം വരുന്ന വൈദ്യുതി ഊർജകൈമാറ്റ മാർക്കറ്റിലേക്ക് കൈമാറുന്നതിനുപകരം അതേവിലക്ക് വ്യവസായികൾക്ക് വിൽക്കാമെന്നും നിർദേശിക്കുന്നു.
തിരുത്താൻ െറഗുലേറ്ററി കമീഷനോട് സർക്കാറിന് ആവശ്യപ്പെടാം
തൃശൂർ: െറഗുലേറ്ററി കമീഷൻ നിർദേശങ്ങൾ സംസ്ഥാനത്തിെൻറ നയപരമായ താൽപര്യങ്ങൾ ഹനിക്കുകയാണെങ്കിൽ അത് തിരുത്തിക്കാൻ സംസ്ഥാന സർക്കാറിനാകും. വൈദ്യുതി നിയമം 2003 പ്രകാരം 108ാം വകുപ്പിലാണ് ഈ അവകാശത്തെപ്പറ്റി സൂചിപ്പിക്കുന്നത്. പൊതുതാൽപര്യത്തിനെതിരാകുകയും നയത്തിന് എതിരാകുകയും ചെയ്താലാണ് െറഗുലേറ്ററി കമീഷെൻറ നിലപാടുകൾ തിരുത്താൻ ആവശ്യപ്പെടാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്നത്. ഇതനുസരിച്ച് െറഗുലേറ്ററി കമീഷെൻറ നിലപാടുകൾ തിരുത്താൻ സർക്കാർ ആവശ്യപ്പെടണമെന്ന് കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.ടി. ജോബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.