വൈദ്യുതി സേവന പരാതി: ഇനി തടസ്സമില്ലാത്ത പരിഹാരം
text_fieldsപാലക്കാട്: വൈദ്യുതി സേവനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്തൃ പരാതികൾ കാര്യക്ഷമമായി പരിഹരിക്കാൻ നിർദേശങ്ങളുമായി റഗുലേറ്ററി കമീഷൻ. ഓരോതലത്തിലും ഉദ്യോഗസ്ഥർക്ക് പരിഹരിക്കാനായില്ലെങ്കിൽ ഉപഭോക്താവിന് മറ്റു തലങ്ങളിൽ കയറിയിറങ്ങി കഷ്ടപ്പെടേണ്ടതില്ല.
ഉദ്യോഗസ്ഥർ തന്നെ പരാതി അടുത്ത തലത്തിലേക്ക് കൈമാറണമെന്നാണ് തർക്ക പരിഹാര റെഗുലേഷനിലെ പുതിയ നിർദേശം. ആറ് മാസത്തിനകം ആഭ്യന്തര തർക്കപരിഹാര ഫോറങ്ങൾ സബ്ഡിവിഷൻ തലത്തിലും സർക്കിൾ തലത്തിലും ഉറപ്പാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നടപ്പാക്കാനും കെ.എസ്.ഇ.ബിയോട് കമീഷൻ നിർദേശിച്ചിട്ടുണ്ട്.
തർക്ക പരിഹാര ഫോറങ്ങൾ
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികളും ഉപഭോക്താക്കളും കെ.എസ്.ഇ.ബി അടക്കമുള്ള വൈദ്യുതി വിതരണ സ്ഥാപനങ്ങളും തമ്മിലുള്ള തർക്കങ്ങളും പരിഹരിക്കാൻ കെ.എസ്.ഇ.ബിക്ക് നിലവിൽ മൂന്ന് ഫോറങ്ങളുണ്ട്.
തെക്കൻ ജില്ലകൾക്ക് വേണ്ടി കൊട്ടാരക്കരയിലും മധ്യകേരളത്തിന് വേണ്ടി എറണാകുളം കളമശ്ശേരിയിലും വടക്കൻ ജില്ലകൾക്ക് വേണ്ടി കോഴിക്കോട്ടും ആണ് ഇവ. കേസുകളുടെ എണ്ണത്തിലുണ്ടായ വർധന കാരണവും ഉപഭോക്താക്കൾ പരാതി നൽകാനും തുടർനടപടിക്കും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാലും ഈ സംവിധാനങ്ങൾ അത്ര കാര്യക്ഷമമല്ല.
വൈദ്യുതി ഉപഭോക്താവിന് പരാതി നൽകാൻ
വൈദ്യുതി ബിൽ, കണക്ഷൻ വൈകൽ, വോൾട്ടേജ് ക്ഷാമം തുടങ്ങി കെ.എസ്.ഇ.ബി സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും എൽ.ടി (ലോ ടെൻഷൻ) കണക്ഷൻ ഉപഭോക്താവ് - സെക്ഷൻ ഓഫിസ് (ഓപറേഷൻ ലെവൽ ഉദ്യോഗസ്ഥൻ)ഇവിടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ- അഭ്യന്തര പരാതി പരിഹാര സെൽ (സബ് ഡിവിഷണൽ തലം) പരിഹരിക്കപ്പെട്ടില്ലെങ്കിൽ- അഭ്യന്തര പരാതി പരിഹാര സെൽ (സർക്ക്ൾ തലം) ഇവിടെയാണ് എച്ച്.ടി. ഉപഭോക്താക്കളും പരാതിപ്പെടേണ്ടത്.പരിഹരിക്കപ്പെട്ടില്ലെങ്കിൽ-ഉപഭോക്തൃ പരാതി പരിഹാര ഫോറം പരിഹരിക്കപ്പെട്ടില്ലെങ്കിൽ- സംസ്ഥാന വൈദ്യുതി ഓംബുഡ്സ്മാൻ( വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കിപരാതിക്കാരന് നൽകാനുള്ള അധികാരമടക്കം തർക്കപരിഹാര സംവിധാനങ്ങൾക്കുണ്ടാകും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.