വൈദ്യുതി നിരക്ക്: വർധനക്കുള്ള ഉചിത സമയമെന്ന് സർക്കാർ വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: സമീപകാലത്തൊന്നും തെരഞ്ഞെടുപ്പില്ലാത്തതിനാൽ വൈദ്യുതി നിരക്ക് കൂട്ടാൻ ഏറ്റവും ഉചിത സമയമാണിതെന്നാണ് സർക്കാർ വിലയിരുത്തൽ. സാധാരണക്കാർക്ക് നിരക്ക് വർധന വലിയ ഷോക്കാകും. ബസ്ചാർജ് വർധന, വെള്ളക്കര വർധന എന്നിവയും ആസന്നമാണ്. ഇതിന് ചർച്ചകളും തയാറെടുപ്പുകളും നടന്നു വരികയാണ്.
അടുത്ത അഞ്ച് വർഷത്തേക്ക് (22 ഏപ്രിൽ മുതൽ 27 മാർച്ച് വരെ) വൈദ്യുതി നിരക്ക് നിശ്ചയിക്കുന്ന നയത്തിന് െറഗുലേറ്ററി കമീഷൻ അന്തിമ രൂപം നൽകിയിട്ടുണ്ട്. 24-25 വർഷം നിരക്കും ബോർഡിന് കിട്ടുന്ന വരുമാന സ്ഥിതിയും കമീഷൻ അവലോകനം ചെയ്യും. നിരക്കിൽ മാറ്റം വരുത്താൻ ബോർഡിന് അപേക്ഷ നൽകാനും അവസരമുണ്ടാകും. കെ.എസ്.ഇ.ബിക്കും മറ്റ് വിതരണ ഏജൻസികൾക്കും വ്യത്യസ്ത നിരക്ക് നിശ്ചയിക്കാനുള്ള കരട് നയത്തിലെ വ്യവസ്ഥ പിൻവലിച്ചു. നിലവിലെ ഒറ്റ നിരക്ക് തുടരും.
കെ.എസ്.ഇ.ബിയേക്കാൾ കുറച്ച് മറ്റ് വിതരണ ലൈസൻസികൾ നൽകിയാൽ ബോർഡിന് പ്രയാസമാകുമായിരുന്നു. വിതരണ രംഗം സ്വകാര്യവത്കരിക്കാൻ ഉതകുന്ന നയമാണിതെന്ന ആക്ഷേപം വിവിധ കോണുകളിൽനിന്ന് ഉയർന്നു. കെ.എസ്.ഇ.ബി കേരളത്തിന് പുറത്ത് വൈദ്യുതി വിൽക്കുന്നതിനുള്ള നിയന്ത്രണവും ഒഴിവാക്കി. ചില സമയങ്ങളിൽ അധിക വൈദ്യുതി പുറത്ത് വിൽക്കുന്നതിന് പകരം സംസ്ഥാനത്തിലെ വ്യവസായങ്ങൾക്ക് പവർ എക്സ്ചേഞ്ച് വിലക്ക് നൽകണമെന്നായിരുന്നു നിർദേശം. ഇതിനെ ബോർഡ് എതിർത്തു.
വൈദ്യുതി ബോർഡിെൻറ ഭരണ ചെലവിൽ വർധന അനുവദിക്കും. 5000ത്തോളം ജീവനക്കാരെ കമീഷൻ അംഗീകരിച്ചിരുന്നില്ല. ഇതിന് അംഗീകാരം നൽകുമെന്ന സൂചന പുതിയ നയത്തിലുണ്ട്. ഇതോടെ ചെലവ് ഉയരും. അതിെൻറ പ്രതിഫലനവും വൈദ്യുതി നിരക്കിലുണ്ടാകും. 2019 ജൂലൈയിലാണ് അവസാനം നിരക്ക് കൂട്ടിയത്. കഴിഞ്ഞ വർഷം വർധനക്ക് ബോർഡിന് താൽപര്യം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പായതിനാൽ സർക്കാർ അനുവദിച്ചില്ല.
ൈവദ്യുതി സൗജന്യം: സർക്കാർ തീരുമാനത്തിന് െറഗുലേറ്ററി കമീഷൻ അനുമതി
കോവിഡ് പശ്ചാത്തലത്തിൽ വൈദ്യുതി സൗജന്യം അനുവദിച്ച് സർക്കാർ കൈക്കൊണ്ട തീരുമാനത്തിന് െറഗുലേറ്ററി കമീഷെൻറ അനുമതി. 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 20 യൂനിറ്റ് മാത്രം വൈദ്യുതി ഉപയോഗിക്കുന്നതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യം 30 യൂനിറ്റ് വരെയാക്കാൻ തീരുമാനിച്ചു.
കണക്ടഡ് ലോഡിൽ മാറ്റമില്ല. ബി.പി.എൽ വിഭാഗത്തിലെ 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കൾക്ക് നിരക്ക് 40 യൂനിറ്റുവരെ 1.50 രൂപ എന്നത് 50 യൂനിറ്റുവരെയാക്കി ഇളവ് നൽകാനും തീരുമാനിച്ചു. ഇത് കഴിഞ്ഞ ജൂണിൽ കെ.എസ്.ഇ.ബി തീരുമാനിക്കുകയും െറഗുലേറ്റി കമീഷെൻറ അനുമതിക്കായി ബോർഡ് സമർപ്പിക്കുകയും ചെയ്തിരുന്നു. അതിൽ ഉപാധികളോടെയാണ് കമീഷൻ അംഗീകാരം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.