വൈദ്യുതി നിരക്ക് വർധന: തെളിവെടുപ്പ് തുടങ്ങി
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിൽ റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് ആരംഭിച്ചു. കോഴിക്കോടാണ് ആദ്യ തെളിവെടുപ്പ് നടന്നത്. സമ്മർ ചാർജടക്കം അധിക ബാധ്യത വരുത്തുന്ന കെ.എസ്.ഇ.ബി നിർദേശങ്ങൾ ഉപഭോക്താക്കളുടെ പ്രതിനിധികൾ ചോദ്യം ചെയ്തു.
ബുധനാഴ്ച പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിലും വ്യാഴാഴ്ച എറണാകുളം കോർപറേഷൻ ടൗൺ ഹാളിലുമാണ് തുടർന്നുള്ള തെളിവെടുപ്പുകൾ. നാലിടങ്ങളിൽ നിശ്ചയിച്ചിട്ടുള്ള തെളിവെടുപ്പിൽ ഒടുവിലത്തേത് ഈ മാസം 11ന് തിരുവനന്തപുരം പി.എം.ജിയിലെ പ്രിയദർശിനി പ്ലാനറ്റേറിയം കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചിൽനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്‍റെ അധികബാധ്യത നിരക്കുവർധനയിലൂടെ മാത്രമേ നികത്താനാവൂവെന്നാണ് കെ.എസ്.ഇ.ബി വാദം. എന്നാൽ, ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കാതെ അമിതനിരക്കിലെ വൈദ്യുതി വാങ്ങലിന്‍റെ ബാധ്യത ഉപഭോക്താക്കളിലെത്തിക്കുന്നതിനെതിരെ ഉപഭോക്തൃ സംഘടനാപ്രതിനിധികൾ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.