വൈദ്യുതി നിരക്ക് വർധന ഇന്ന്
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന റെഗുലേറ്ററി കമീഷൻ ശനിയാഴ്ച പ്രഖ്യാപിക്കും. ഫിക്സഡ് ചാർജിലും വൻ വർധന വന്നേക്കും. എല്ലാ വർഷവും നിരക്ക് വർധിപ്പിക്കാനാണ് നീക്കം. അഞ്ച് വർഷത്തേക്കുള്ള വർധന നിർദേശങ്ങളാണ് കെ.എസ്.ഇ.ബി നൽകിയതെങ്കിലും ഒരുവർഷത്തെ വർധന മാത്രമാകും ഇപ്പോൾ പ്രഖ്യാപിക്കുകയെന്നാണ് സൂചന.
നിരക്ക് വർധന സംബന്ധിച്ച് ബോർഡിെൻറ ആവശ്യം അതേപോലെ കമീഷൻ അംഗീകരിക്കാനിടയില്ല. യൂനിറ്റിന് 1.15 രൂപ മുതൽ 1.75 രൂപ വരെ വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും എന്നാൽ വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് ശിപാർശ ചെയ്യുന്നതെന്നുമാണ് ബോർഡിെൻറ വാദം. ഗാർഹിക വൈദ്യുതി നിരക്കിൽ ഇക്കൊല്ലം 620.25 കോടിയും ഫിക്സഡ് ചാർജിൽ 559.04 കോടിയുമാണ് ബോർഡ് വർധന പ്രതീക്ഷിക്കുന്നത്. എച്ച്.ടി-ഇ.എച്ച്.ടി, വാണിജ്യം അടക്കം മറ്റ് വിഭാഗങ്ങളുടെ നിരക്കിലും വർധന വരും.
2022-23 മുതൽ 2026-27 വരെ അഞ്ച് വർഷത്തേക്കാണ് ബോർഡ് നിരക്ക് വർധന ആവശ്യപ്പെട്ടത്. 2022-23ൽ 2249.10 കോടി രൂപയുടെ വർധനയായിരുന്നു ആവശ്യം. 2023-24ൽ 786.13 കോടിയും 2024-25ൽ 370.92 കോടിയും 2025-26 ൽ 487.72 കോടിയും 2026-27ൽ 252.03 കോടിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.