സൂക്ഷിക്കുക; മുളയിലൂടെയും വൈദ്യുതി പ്രവഹിക്കും
text_fieldsതൃശൂർ: സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ലെന്ന് കരുതപ്പെടുന്ന മുളപോലുള്ള വസ്തുക്കളും ചിലപ്പോൾ വൈദ്യുതിചാലകങ്ങളായേക്കാമെന്ന് കെ.എസ്.ഇ.ബി. മുളന്തോട്ടികൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ 66 കെ.വി ലൈനിൽനിന്ന് ഷോക്കേറ്റ് പാലക്കാട് അട്ടപ്പള്ളം സ്വദേശിയായ 27 വയസ്സുകാരൻ മരിച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ഇ.ബി അറിയിപ്പ്.
മുളയും മരക്കമ്പുകളുംപോലുള്ള വസ്തുക്കളിൽ ഈർപ്പത്തിന്‍റെ സാന്നിധ്യമുണ്ടെങ്കിൽ ചെറിയ വോൾട്ടേജിൽപോലും അവ ചാലകസ്വഭാവം കാണിക്കാറുണ്ട്. മതിയായത്ര വോൾട്ടേജ് പ്രയോഗിച്ചാൽ, ഏതൊരു വൈദ്യുതി കടത്തിവിടാത്ത വസ്തുവും ഒടുവിൽ വൈദ്യുതിമർദത്തിന് കീഴടങ്ങുകയും വൈദ്യുതിപ്രവാഹം സംഭവിക്കുകയും ചെയ്യും.
സാധാരണ ലോ ടെൻഷൻ ലൈനിൽ (എൽ.എച്ച്.ടി) തട്ടിയാൽ ഷോക്കേൽപിക്കാത്ത മുളന്തോട്ടി ഉന്നത വോൾട്ടേജ് ലൈനുകളിൽ അപകടകാരിയായി മാറാൻ ഇതാണ് കാരണം. അതുകൊണ്ട് വൈദ്യുതി ലൈനുകൾക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.