97 ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കും
text_fieldsതിരുവനന്തപുരം: വൈദ്യുതിയില്ലാത്ത 97 ആദിവാസി കോളനികളിലെ വീടുകളിൽ മാർച്ച് 31 നകം വെളിച്ചമെത്തിക്കാൻ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും കെ. രാധാകൃഷ്ണനും നടത്തിയ ചർച്ചയിൽ ധാരണയായി.
ലൈനുകളിലൂടെയും കേബിളുകളിലൂടെയും വൈദ്യുതി എത്തിക്കാൻ പറ്റുന്ന കോളനികളിൽ കെ.എസ്.ഇ.ബിതന്നെ വൈദ്യുതി എത്തിക്കും. ദുർഘട വനാന്തരങ്ങളിലെ കോളനികളിൽ സോളാർ / ഹൈബ്രിഡ് പദ്ധതി നടപ്പാക്കാൻ അനർട്ടിനെ ചുമതലപ്പെടുത്തി.
വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്ന മേല്‍നോട്ടം കലക്ടർമാർക്കായിരിക്കും. കോളനികളില്‍ സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള പൊതുസ്ഥലം തയാറാക്കി ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ആദിവാസി ചെറുപ്പക്കാര്‍ക്ക് കെ.എസ്.ഇ.ബി അടക്കം പരിശീലനം നൽകി സ്ഥിരംവരുമാനം ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.