വന്യജീവി ആക്രമണം; ഉന്നതതലയോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അതേസമയം, ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ വി.പി. പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളി ടൗണിൽ നാട്ടുകാരുടെ വൻ പ്രതിഷേധം. പുൽപ്പള്ളി ടൗണിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ജനപ്രതിനിധികളും വൈദികരും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്. പുൽപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞ് റീത്ത് വെച്ച പ്രതിഷേധക്കാർ, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്‍റെ ജഡം ജീപ്പിന് മുകളിൽ കൊണ്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.