മൂന്നാർ ടൗണിൽ ആ പഴയ കട തേടി 'പടയപ്പ'എത്തി
text_fieldsമൂന്നാർ: തീറ്റതേടി വീണ്ടും മൂന്നാർ ടൗണിലെത്തിയ 'പടയപ്പ' പെട്ടിക്കട തകർത്ത് 20,000 രൂപയുടെ പഴവർഗങ്ങൾ അകത്താക്കി. ബുധനാഴ്ച അർധരാത്രിയോടെ എത്തിയ ഒറ്റയാനാണ് പോസ്റ്റ് ഒാഫിസ് കവലയിലെ സിൻസെൻറ പെട്ടിക്കട തകർത്ത് ഭക്ഷണസാധനങ്ങൾ കവർന്നത്.
രാത്രി ഒന്നോടെയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പടയപ്പ ടൗൺ സന്ദർശനത്തിനെത്തിയത്. വഴിവിളക്കിെൻറ വെളിച്ചത്തില്‍ ആളുകൾ ചുറ്റും കൂടി ചിത്രങ്ങള്‍ പകർത്തുന്നതിനിടെയാണ് പോസ്റ്റ് ഒാഫിസ് കവലയിൽ സ്ഥാപിച്ച പെട്ടിക്കടയുടെ മുന്‍ഭാഗം തകര്‍ത്ത് പഴങ്ങള്‍ അകത്താക്കിയത്. ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങിയ ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങള്‍ നിമിഷനേരംകൊണ്ടാണ് അകത്താക്കിയത്. എന്നാല്‍, കൂടി നിന്നവരെ ആക്രമിക്കാനോ മറ്റ് നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല.
രണ്ടാം തവണയാണ് സിൻസെൻറ കട തകർത്ത് പടയപ്പ പഴങ്ങള്‍ കവരുന്നത്. ഏക ഉപജീവനമാര്‍ഗമായ കടയില്‍ നാശനഷ്ടമുണ്ടായിട്ടും ഇദ്ദേഹത്തിന് ഒരുരൂപപോലും ധനസഹായം ലഭിച്ചിട്ടില്ല. ജില്ലയിലെ പ്രധാന ടൗണായ മൂന്നാറിലേക്ക് അടിക്കടി കാട്ടാന ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.