ആനയോട്ടം: ഗോപീകൃഷ്ണൻ ജേതാവ്
text_fieldsഗുരുവായൂർ: ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് നടന്ന ആനയോട്ടത്തിൽ ഗോപീകൃഷ്ണൻ ജേതാവായി. കോവിഡ് വ്യാപന സാഹചര്യത്തിൽ കാണികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ആവേശം ഒട്ടും ചോരാതെയായിരുന്നു ആനയോട്ടം.മഞ്ജുളാലിന് സമീപത്തുനിന്ന് ഓട്ടം ആരംഭിക്കുമ്പോൾ ഗോപീകൃഷ്ണനായിരുന്നു മുന്നിൽ. എന്നാൽ, 150 മീറ്റർ പിന്നിട്ടപ്പോൾ ഗോപീകണ്ണൻ മുന്നിലെത്തി. ഓട്ടം സത്രപ്പടി കടന്നപ്പോൾ ഗോപീകൃഷ്ണൻ ഒപ്പമെത്തി. പിന്നെ ഗോപീകൃഷ്ണെൻറ കുതിപ്പായിരുന്നു. ക്ഷേത്രഗോപുരം കടന്നതോടെ ഗോപീകൃഷ്ണൻ ജേതാവായി.
20 വർഷത്തിന് ശേഷമാണ് ഗോപീകൃഷ്ണൻ ജേതാവാകുന്നത്. 1990ലാണ് നേരേത്ത വിജയിച്ചിട്ടുള്ളത്. ഇപ്പോൾ 53 വയസ്സ് കണക്കാക്കുന്ന കൊമ്പനെ 1989ലാണ് ക്ഷേത്രത്തിൽ നടയിരുത്തിയത്. കോവിഡ് സാഹചര്യത്തിൽ മൂന്നാനകളെ മാത്രമാക്കി ആനയോട്ടം പരിമിതപ്പെടുത്തിയിരുന്നു.ക്ഷേത്ര നടപ്പന്തലുകൾക്കപ്പുറത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചില്ല. നിയന്ത്രണങ്ങളറിയാതെ വന്നവരെ പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് മാറ്റി. മഞ്ജുളാലിെൻറ ഭാഗത്തുനിന്നുള്ള റോഡ് ഒഴികെ മറ്റെല്ലാ വഴികളും അടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.