രാജന് തുണ മണികണ്ഠൻ; മണികണ്ഠന് കാവലായി രാജനും
text_fieldsകോന്നി: ക്ഷീണിതനെന്ന് തോന്നുേമ്പാൾ ആനയെ പാപ്പാൻ ഉറക്കാൻ കിടത്തും. പക്ഷേ, പാപ്പാൻ കൂടെക്കിടന്നാലേ അവനുറങ്ങൂ. ശാഠ്യക്കാരനായ മലയാലപ്പുഴ രാജനെ വേറിട്ടതാക്കുന്ന ഏറെ പ്രത്യേകതകൾ വേറെയുമുണ്ട്. ഇവരുടെ ഊഷ്മളമായ സ്നേഹബന്ധത്തിെൻറ കഥകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. മണികണ്ഠെൻറ ഫോണിലേക്കുള്ള വിളികൾക്കും വിരാമമില്ല.
മലയാലപ്പുഴ ദേവീക്ഷേത്രത്തിലേതാണ്, ശബരിമലയിൽ അയ്യപ്പെൻറ തിടേമ്പറ്റാനും അവകാശമുള്ള മലയാലപ്പുഴ രാജൻ എന്ന കൊമ്പൻ. അവെൻറ രണ്ടാം പാപ്പാനാണ് മണികണ്ഠൻ. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം തൊട്ടടുത്തായി പാപ്പാനായ മണികണ്ഠനും ഉണ്ടാകണമെന്ന് രാജന് വലിയ നിർബന്ധമാണ്.
നാലുവർഷമായി കൊല്ലം കുണ്ടറ പെരുമ്പുഴ ലക്ഷ്മി വിലാസം സുനിൽകുമാർ എന്ന മണികണ്ഠൻ രാജെൻറ പാപ്പാനായിട്ട്. തുടക്കംമുതൽ ഗജരാജനെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിച്ച് പരിലാളിച്ചാണ് ഓരോ ദിവസവും കൊണ്ടുനടക്കുന്നത്. അന്നുമുതൽ തുടങ്ങിയ ഇവരുടെ സ്നേഹബന്ധത്തിന് ഇന്നുവരെ മുറിവേറ്റിട്ടില്ല.
അടുത്തകാലത്ത് തൃശൂർ പിലാക്കര ക്ഷേത്രത്തിൽ പുലർച്ച പൂരം കഴിഞ്ഞ് വിശ്രമവേളയിൽ മണികണ്ഠൻ മയങ്ങിയപ്പോൾ രാജൻ കാവലാളായിനിന്നു. പിന്നീട് മണികണ്ഠനൊപ്പം ഉറങ്ങാൻ രാജനും ഒപ്പംകൂടി. ഇരുവരും ഒന്നിച്ചുകിടന്ന് മയങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.