Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനക്കൊമ്പ് കേസ്...

ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറെന്ന് സർക്കാർ

text_fields
bookmark_border
ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറെന്ന് സർക്കാർ
cancel

തിരുവനന്തപുരം: മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറാണെന്ന് സർക്കാർ. ഇക്കാര്യത്തിൽ ഡയറക്ടർ ഒാഫ ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. മോഹൻലാലിന്‍റെ അപേക്ഷയെ തുടർന്നാണ് തീരുമാനം. പെരുമ്പാവൂർ മജിസ്ട്രേ റ്റ് കോടതിയിലെ കേസാണ് പിൻവലിക്കുന്നത്.

കഴിഞ്ഞ ദിവസം കേസ് പെ​രു​മ്പാ​വൂ​ര്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മൂ​ന്നാം കോ​ട​തി​ പരിഗണിച്ചെങ്കിലും മോ​ഹ​ന്‍ലാ​ല്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രുന്നില്ല. കൊ​ച്ചി​യി​ല്‍ നി​ന്നെ​ത്തി​യ മോ​ഹ​ന്‍ലാ​ലി​​​​െൻറ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ അ​വ​ധി അ​പേ​ക്ഷ ന​ല്‍കുകയും ചെയ്തിരുന്നു.

1977ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച് ആ​ന​ക്കൊ​മ്പ് നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​മാ​റ്റം ചെ​യ്യു​ക​യും വാ​ങ്ങി കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് മ​ല​യാ​റ്റൂ​ര്‍ ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റും കോ​ട​നാ​ട് റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റും മോ​ഹ​ലാ​ലി​നും മ​റ്റ് മൂ​ന്ന് പ്ര​തി​ക​ള്‍ക്കു​മെ​തി​രെ കു​റ്റ​പ്പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ കു​ട്ട​നെ​ല്ലൂ​ര്‍ ഹൗ​സി​ങ് ഗാ​ര്‍ഡി​ല്‍ പി.​എ​ന്‍. കൃ​ഷ്ണ​കു​മാ​ര്‍, തൃ​പ്പൂ​ണി​ത്തു​റ നോ​ര്‍ത്ത് എ​ന്‍.​എ​സ് ​േഗ​റ്റി​ല്‍ ന​യ​ന​ത്തി​ല്‍ കെ. ​കൃ​ഷ്ണ​കു​മാ​ര്‍, ചെ​ന്നൈ ടെ​യി​ലേ​ഴ്‌​സ് റോ​ഡി​ല്‍ പെ​നി​ന്‍സു​ല അ​പ്പാ​ര്‍ട്ടു​മ​​​െൻറി​ല്‍ ന​ളി​നി രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalkerala newsmalayalam newselephant tusk case
News Summary - Elephant tusk case Withdraw-Kerala News
Next Story