തൃപ്രയാറിൽ ആന ഇടഞ്ഞു; വാഹനങ്ങൾ തകർത്തു
text_fieldsതൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞോടി വാഹനങ്ങളും കടയും തകർത്തു. രണ്ട് മണിക്കൂർ നേരം തൃപ്രയാർ പരിഭ്രാന്തിയിലായി. ഒളരി പിതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ വെള്ളം കൊടുക്കാൻ തുടങ്ങുമ്പോൾ ഇടഞ്ഞത്. അവിടെ നിന്ന് ഓടിയ ആന ക്ഷേത്രക്കുളത്തിന് സമീപത്തെ പറമ്പിൽ ഇറങ്ങിനിന്നു. അവിടെ നിന്ന് വീണ്ടും യാത്ര പുറപ്പെട്ടു.
ഇതിനിടെ ഓടിക്കൂടിയവർ ഫോട്ടോയെടുത്തതും കല്ലെറിഞ്ഞതും ആനയെ പ്രകോപിപ്പിച്ചു. ഇതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ടെമ്പോ ട്രാവലറുകളും കുത്തിമറിച്ചിട്ടു. തെരുവോര കച്ചവടം നടത്തുന്ന ഒരു കടയും നശിപ്പിച്ചു.
എലിഫന്റ് സ്ക്വാഡ്, അഗ്നിരക്ഷ സേന, പൊലീസ് എന്നിവർ ജനങ്ങളെ നിയന്ത്രിച്ചു. ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂർ ദേശീയ പാത വഴി തളിക്കുളം മുറ്റിച്ചൂർ പാലം വഴി തിരിച്ചുവിട്ടു. ശാന്തനായ ആനയെ എലിഫന്റ് സ്ക്വാഡ് അംഗങ്ങളായ പ്രവീൺ, മുരളി, മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചരയോടെ തളച്ച് ലോറി കയറ്റി കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.