ബന്ദിപ്പൂർ മേഖലയിൽ അനുയോജ്യം എലിവേറ്റഡ് റോഡ് –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബന്ദിപ്പൂർ നാഷനൽ പാർക്ക് വഴി കടന്നുപോകുന്ന വയനാട്-മൈസൂർ ദേശീയ പാതയിലെ രാത്രിയാത്ര നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിർമി ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി-വനംമന്ത്രി പ്രകാശ് ജാവേദ്കർക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
എലവേറ്റഡ് റോഡിന് വരുന്ന ചെലവിെൻറ പകുതി വഹിക്കാൻ സംസ്ഥാനം സന്നദ്ധമാണ്.കോഴിക്കോട്-മൈസൂർ-കൊല്ലെഗൽ ദേശീയപാതയിൽ രാത്രി വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ബന്ദിപ്പൂർ വന്യജീവി സങ്കേതം ഈ പാതയിൽ വരുന്നതു കൊണ്ടാണിത്. ഇതുസംബന്ധിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. വയനാട് വഴി മൈസൂരിലേക്ക് ബദൽ പാത നിർമിക്കാനുള്ള ശ്രമം ഉണ്ടെന്നാണ് കരുതുന്നത്.
ബദൽ പാതയിൽ 40 കിലോമീറ്റർ ദൂരം വർധിക്കും. ബദൽ പാതയും വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഈ സാഹചര്യത്തിൽ എലിവേറ്റഡ് റോഡാണ് അഭികാമ്യം. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വന്യജീവി സങ്കേതം സംരക്ഷിക്കാൻ ഇതുമൂലം കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എലിവേറ്റഡ് റോഡ് എന്ന നിർദേശം സംബന്ധിച്ച് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമൽവർധൻ റാവു കർണാടക മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.