മന്ത്രിക്കെതിരെ ഇ.എം.സി.സി
text_fieldsതിരുവനന്തപുരം: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തുടർച്ചയായി കള്ളം പറയുകയാണെന്ന് ഇ.എം.സി.സി പ്രസിഡൻറ് ഷിജു എം. വർഗീസ്. സർക്കാർ എന്തടിസ്ഥാനത്തിലാണ് ധാരണപത്രം റദ്ദാക്കിയതെന്ന് അറിയില്ല. ഇത് വ്യക്തമാക്കണം. അതിനുശേഷമേ തങ്ങൾ നിലപാട് എടുക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളെയും കമ്പനിയെയും മുഴുവൻ മോശമാക്കി. ഇങ്ങനെ നിക്ഷേപകനെ വഞ്ചിക്കരുത്. ധാരണപത്രം റദ്ദാക്കിയത് ഒൗദ്യോഗികമായി ഞങ്ങളെ അറിയിച്ചിട്ടില്ല. ഇതിൽ നടപടിയല്ല, പുനർചിന്തയാണ് വേണ്ടത്. ഞങ്ങൾ 2018ൽ മന്ത്രിയെ കണ്ടിരുന്നു. പദ്ധതിയുടെ കരടുമായി വന്ന് ചർച്ച ചെയ്തു. വിശദമായ പദ്ധതിരേഖ തയാറാക്കി. അധികാരികളെ ഞങ്ങൾ വിശ്വസിച്ചു. പദ്ധതിക്കായി ഞങ്ങൾക്ക് വന്ന വലിയ ചെലവ് ആര് വഹിക്കും. അേമരിക്കയിൽ ഇങ്ങനെയൊരു പദ്ധതിയുണ്ടാക്കാനുള്ള ചെലവ് എത്രയാണ്. ആദ്യം തന്നെ ഇത് നടക്കിെല്ലന്ന് പറയാമായിരുന്നില്ലേ. മന്ത്രി ഒാരോ ദിവസം ഒാരോ നുണ പറയുകയാണ്. യാനങ്ങൾക്ക് 10 ശതമാനം ഒാണർഷിപ് കൊടുക്കണമെന്ന് അവസാനം ഫോണിൽ സംസാരിച്ചപ്പോൾ മന്ത്രി പറഞ്ഞിരുന്നു. നിഷേധിക്കാമോ. എന്തടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ വിദേശ ക്ലിയറൻസിനുവേണ്ടി കത്തയച്ചതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാറിെൻറ മത്സ്യനയത്തിനനുസരിച്ചാണ് പദ്ധതിയുമായി തങ്ങൾ വന്നത്. മന്ത്രിയുമായി ആശയവിനിമയം നടത്തി. നടപ്പാകില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും മത്സ്യനയം അറിയില്ലേ. പദ്ധതിയെക്കുറിച്ച് മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തേണ്ടത് സർക്കാർ ബാധ്യതയാണ്. തർക്കം പരിഹരിക്കലാണ് സർക്കാർ ഉത്തരവാദിത്തം. ആഴക്കടൽ മത്സ്യം വാരിക്കൊണ്ടുപോകുന്ന കുത്തകയല്ല ഞങ്ങൾ. നിലവിലെ യാനങ്ങളെ അപ്ഗ്രേഡ് ചെയ്യുക, ആധുനിക സാേങ്കതികവിദ്യ കൊണ്ടുവരിക തുടങ്ങിയവയൊക്കെ ഇതിൽ വരുന്നു. പദ്ധതിക്കുള്ള വിദേശ ഫണ്ട് ലഭ്യമാക്കിയിരുന്നു. അതിനുള്ള അനുമതിക്കാണ് മന്ത്രിസഭ തീരുമാനം വേണ്ടിയിരുന്നത്.
കെ.എസ്.െഎ.ഡി.സി ധാരണപത്രം എല്ലാവരുമായി ആലോചിച്ചാണ് ഉണ്ടായത്. തങ്ങൾക്ക് ഇൗ ലോകത്ത് എവിടെ വേണമെങ്കിലും പോകാം. മറ്റൊരു സംസ്ഥാനത്താണെങ്കിൽ വളരെ എളുപ്പത്തിൽ ഇത് നടപ്പാക്കാനാകും. ഇപ്പോഴത്തെ സമീപനം ഒട്ടും നന്നായില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.