ആഴക്കടല്‍ മത്സ്യബന്ധനം; ഇ.എം.സി.സി കമ്പനിയുമായുള്ള ധാരണാപത്രം റദ്ദാക്കി
text_fieldsതിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കൻ കമ്പനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം സംസ്ഥാന സർക്കാർ റദ്ദാക്കി. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നിർദേശിച്ചു. 400 ട്രോളറുകളും അഞ്ച് മദർ ഷിപ്പുകളും നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് ചുമതല.
മത്സ്യബന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും വിദഗ്ധ പരിേശാധനക്ക് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞിരുന്നു. കരാർ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇ.എം.സി.സിയുമായി ഏർപ്പെട്ട രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കാൻ സർക്കാറിനെ ചെന്നിത്തല വെല്ലുവിളിച്ചിരുന്നു. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും വിവാദവുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.എൻ.സി. എം.ഡി എൻ. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ഇ.പി. ജയരാജനും നിഷേധിച്ചതിനു പിന്നാലെ, കൂടുതൽ തെളിവുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച പുറത്തുവിട്ടിരുന്നു. മത്സ്യബന്ധനത്തിന് ധാരണപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനിയുടെ ഉടമകളുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ സെക്രേട്ടറിയറ്റിൽ നടത്തിയ ചർച്ചയുടെ ചിത്രങ്ങളാണ് ചെന്നിത്തല പുറത്തുവിട്ടത്. ന്യൂയോർക്കിൽ നടന്ന ചർച്ചയിൽ മേഴ്സിക്കുട്ടിയമ്മ നടത്തിയ ക്ഷണമാണ് പദ്ധതിക്ക് ആധാരമെന്ന് വ്യക്തമാക്കുന്ന രേഖയും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.
അമേരിക്കൻ കമ്പനിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയതിനും മന്ത്രി ഇ.പി. ജയരാജന് പദ്ധതി അറിയാമായിരുന്നെന്നതിനും തെളിവുകളുണ്ടെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ന്യൂയോർക്ക് ചർച്ചയിൽ മന്ത്രി ക്ഷണിച്ചതനുസരിച്ചുള്ള പദ്ധതിയാണെന്നും മന്ത്രിസഭ അംഗീകാരം നൽകണമെന്നുമാണ് മന്ത്രി ഇ.പി. ജയരാജന് കമ്പനി നൽകിയ കത്തിൽ ആവശ്യെപ്പട്ടത്.
ഇൗ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിലെ അസെൻറിൽ സർക്കാറും ഇ.എം.സി.സിയും 5000 കോടിയുടെ ധാരണപത്രം ഒപ്പിടുകയും പദ്ധതിക്കായി കെ.എസ്.െഎ.ഡി.സി ഒക്േടാബറിൽ പള്ളിപ്പുറത്ത് നാേലക്കർ സ്ഥലം അനുവദിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിന് മുഖ്യമന്ത്രിക്ക് കീഴിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ഇ.എം.സി.സി 400 ട്രോളറുകൾക്കും മറ്റുമുള്ള കരാറും ഒപ്പിട്ടെന്ന് െചന്നിത്തല വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.