ഇ.എം.സി.സി: നടന്നത് ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബിയെ കോർത്തിണക്കിയുള്ള ചൂഷണനീക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബിയെ കോർത്തിണക്കി േകരളത്തിേൻറത് ഉൾപ്പെടെ ചൂഷണം ചെയ്യാതെ കിടക്കുന്ന മത്സ്യസമ്പത്തിെൻറ കൊള്ളയടിക്കലിലെ കണ്ണികളിലൊന്നായിരുന്നു ഇ.എം.സി.സി.
ട്രോളറുകളുടെ നിര്മാണം, തുറമുഖ വികസനം തുടങ്ങിയവക്കാണ് പൊതുമേഖല സ്ഥാപനമായ കെ.എസ്.െഎ.എൻ.സിയുമായി എം.ഒ.യു ഇ.എം.സി.സി ഒപ്പുവെച്ചത്. സംസ്ഥാന അധികാര പരിധിയിൽ അല്ലാത്ത കാര്യങ്ങളിൽ ഉദ്യോഗസ്ഥ ലോബിയിലൂടെ രാഷ്ട്രീയ നേതൃത്വത്തെകൊണ്ട് അനുമതി വാങ്ങുകയായിരുന്നു ഒരു ലക്ഷ്യം.
ഇതിനൊപ്പമാണ് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടുള്ള നീക്കവും നടത്തിയത്. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ളവരെ കണ്ടതിനൊപ്പമാണ് കേന്ദ്രത്തിൽ വിദേശകാര്യ സഹമന്ത്രി അടക്കമുള്ളവരെയും സമീപിച്ചത് ഇതേ ലക്ഷ്യത്തോടെയായിരുന്നു.
രാഷ്ട്രീയ നേതൃത്വത്തിൽനിന്ന് അനുമതി തേടുക എന്നത് ഉദ്യോഗസ്ഥ ലോബിവഴി നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുേമ്പാഴായിരുന്നു വിവാദ നീക്കങ്ങൾ പൊളിഞ്ഞത്. എങ്ങനെയും നിക്ഷേപകരെ ആകർഷിക്കുക, ഇളവുകൾ വാരിക്കോരി കൊടുക്കുക എന്ന ഇടത്, വലത് സർക്കാറുകളുടെ വികസന സ്വപ്നം ചൂഷണം ചെയ്യുന്നതാെണന്നും വിവാദ പദ്ധതികൾ കടന്നുവരാൻ ഇടയാക്കിയിട്ടുള്ളത്.
സ്വകാര്യ കമ്പനിയുടെ അവകാശവാദങ്ങൾ വസ്തുതപരമായി പരിശോധിക്കാൻ പോലും കെ.എസ്.െഎ.എൻ.സി തയാറായില്ല. തെക്കേന്ത്യൻ ആഴക്കടലിലെ മൽസ്യ സമ്പത്തിൽ സ്വദേശ, വിദേശ കുത്തകകൾക്ക് എന്നും കണ്ണുണ്ടായിരുന്നു. മീനാകുമാരി കമീഷൻ റിപ്പോർട്ട് നടപ്പാക്കി ഇതിന് വഴിയൊരുക്കാൻ ശ്രമിെച്ചങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും അടക്കം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് അത് നടപ്പാക്കാനാവാതെ പിന്തിരിയേണ്ടിവന്നു.
എന്നാൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്ന് കൊച്ചിയിലാണ് നിർമിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ മത്സ്യബന്ധന തുറമുഖങ്ങൾ ഉള്ളപ്പോൾ ട്രോളുകൾ അടുപ്പിക്കാൻ സാധിക്കുന്ന തുറമുഖം നിർമിക്കുമെന്ന പ്രഖ്യാപനം വെറുതെയല്ലെന്ന ആക്ഷേപമാണ് മത്സ്യത്തൊഴിലാളി സംഘടനകളിൽ നിന്നുയരുന്നത്.
ഇ.എം.സി.സി പോലുള്ള കമ്പനിക്ക് ട്രോളറുകളും മദർഷിപ്പുകളും നിർമിക്കാനും തുറമുഖം വികസിപ്പിക്കാനുമുള്ള ആസ്തിയും സാേങ്കതിക മികവും ഇല്ലെന്ന വിവരം ഇതിനകം പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.